ഫോ​ക്ക​സ് ഫെ​സ്റ്റ് 2018 വെ​ള്ളി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Tuesday, January 23, 2018 10:28 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ക​ന്പ്യൂ​ട്ട​ർ ഡി​സൈ​നിം​ഗ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ക്ക​സ് (ഫോ​റം ഓ​ഫ് കാ​ഡ് യു​സേ​ഴ്സ് ) കു​വൈ​ത്ത് പ​തി​നൊ​ന്നാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​മാ​യ ’ഫോ​ക്ക​സ് ഫെ​സ്റ്റ് 2018’, ജ​നു​വ​രി 26 വെ​ള്ളി​യാ​ഴ്ച ഖൈ​ത്താ​ൻ ക​മ്മ്യു​ണി​റ്റി സ്കൂ​ളി​ൽ ഉ​ച്ച​ക്ക് 3 മു​ത​ൽ ആ​രം​ഭി​ക്കും. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

കു​വൈ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച വ്യ​ക്തി​യെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം വി​ദ്യ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ സാ​ൽ​മി​യ ഇ​ന്ത്യ​ൻ ക​മ്മ്യു​ണി​റ്റി പ്രി​സി​പ്പ​ൽ ഡോ.​ബി​നു​മോ​നെ ആ​ദ​രി​ക്കു​ക, ഫോ​ക്ക​സി​ന്‍റെ ര​ണ്ടു മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക, പ​ത്താം ത​ര​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഫോ​ക്ക​സ് കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളെ ആ​ദ​രി​ക്കു​ക എ​ന്നി പ​രി​പാ​ടി​ക​ളും കു​വൈ​ത്തി​ലെ​യും ഫോ​ക്ക​സ് കു​ടും​ബ​ങ്ങ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് ഫ്ള​വേ​ഴ്സ് ടി​വി യു​ടെ കോ​മ​ഡി ഉ​ത്സ​വ് എ​ന്ന പ്രോ​ഗ്രാ​മി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന അ​നു​ഗ്ര​ഹൃ​ത ക​ലാ​കാ​ര​ൻ രാ​ജേ​ഷ് അ​ടി​മാ​ലി​യും, ജ​നം ടി ​വി​യു​ടെ പി​ൻ​നി​ലാ​വി​ലൂ​ടെ ക​ഴി​വ് തെ​ളി​യി​ച്ച ഗാ​യി​ക വൈ​ക്കം സു​ക​ന്യ​യും ന​യി​ക്കു​ന്ന മി​മി​ക്സ് - ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ