ബ​ത്ത​യി​ൽ അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 23, 2018 10:34 PM IST
റി​യാ​ദ്: ന​വോ​ദ​യ​യു​ടെ ബ​ത്ത ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ സ്മാ​ര​ക ഗ​ന്ഥ​ശാ​ല & വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ക​ഥാ​കൃ​ത്ത് റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര നി​ർ​വ്വ​ഹി​ച്ചു. റി​യാ​ദി​ൽ അ​റി​യ​പ്പെ​ടു​ന്ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്ക് ഏ​റ്റ​വും യു​ക്ത​മാ​യ മാ​ർ​ഗം എ​ന്ന നി​ല​യി​ലാ​ണ് ഗ്ര​ന്ഥ​ശാ​ല ആ​രം​ഭി​ച്ച​ത്.

ബ​ത്ത കേ​ന്ദ്രീ​ക​രി​ച്ചു ഒ​രു വാ​യ​ന​ശാ​ല എ​ന്ന​ത് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള സ്വ​പ്ന​മാ​ണെ​ന്നും അ​ത് യാ​ഥാ​ർ​ഥ്യ​മാ​യ​തി​ൽ അ​ത്യ​ധി​കം ആ​ഹ്ലാ​ദി​ക്കു​ന്ന​താ​യി റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര പ​റ​ഞ്ഞു. കൂ​ടു​ത​ൽ​പേ​ർ വാ​യ​ന​യി​ലേ​ക്കെ​ത്താ​നും അ​റി​വു വ​ർ​ധ​പ്പി​ക്കാ​നും സൗ​ഹാ​ർ​ദ​വും മ​തേ​ത​ര​ത്വ​വും ഉൗ​ട്ടി ഉ​റ​പ്പി​ക്കാ​നും ഗ്ര​ന്ഥ​ശാ​ല​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് റ​ഫീ​ഖ് ആ​ശം​സി​ച്ചു. ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​വോ​ദ​യ സാം​സ്കാ​രി​ക ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​ണ്‍​വീ​ന​ർ ഷൈ​ജു ചെ​ന്പൂ​ർ സ്വാ​ഗ​ത​വും ഗ്ര​ന്ഥ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​യും വി​വ​രി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​വോ​ദ​യ അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു ഗ്ര​ന്ഥ​ശാ​ല അ​ധി​കം താ​മ​സി​യാ​തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഷൈ​ജു വി​ശ​ദീ​ക​രി​ച്ചു.

ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, ജ​യ​കു​മാ​ർ, സു​രേ​ഷ് സോ​മ​ൻ, സി​ദ്ധീ​ഖ് കൊ​ണ്ടോ​ട്ടി, ഒ.​കെ സു​ധാ​ക​ര​ൻ, ഹ​ക്കീം മാ​രാ​ത്ത്, ബാ​ല​കൃ​ഷ്ണ​ൻ, ജോ​ജോ, ഹേ​മ​ന്ദ്, കു​മ്മി​ൾ സു​ധീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ബീ​ർ, ഷൈ​ജു, മാ​സി, ജോ​ജോ, സു​ധാ​ക​ര​ൻ, ഹ​ക്കീ​ർ മാ​രാ​ത്ത്, റ​ഫീ​ഖ്, കു​മ്മി​ൾ സു​ധീ​ർ എ​ന്നി​വ​ർ ഗ്ര​ന്ഥ​ശാ​ല​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി. അ​ൻ​വാ​സ് ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: കു​മ്മി​ൾ സു​ധീ​ർ