ഇ​ന്ത്യ ഫെ​സ്റ്റ് കാ​ർ​ണി​വ​ൽ ഫെ​ബ്രു​വ​രി 23ന്
Thursday, February 15, 2018 11:11 PM IST
കു​വൈ​ത്ത്: സാ​ര​ഥി കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വീ​ഥി​യി​ൽ ഒ​രു പു​തി​യ കാ​ൽ​വ​യ്പ്പു കൂ​ടി. കു​വൈ​ത്തി​ലെ ദേ​ശീ​യ​ദി​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു കൊ​ണ്ട് സാ​ര​ഥി കു​വൈ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ലെ വി​വി​ധ ഇ​ന്ത്യ​ൻ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി കൊ​ണ്ട് ന"​ഇ​ന്ത്യ ഫെ​സ്റ്റ് 2018 '​എ​ന്ന പേ​രി​ൽ ഫെ​ബ്രു​വ​രി 23 നു ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ​കാ​ർ​ണി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ടെ​ലി​വി​ഷ​ൻ മാ​ധ്യ​മ അ​വ​താ​ര​ക​ൻ രാ​ജ് ക​ലേ​ഷ് മു​ഖ്യ​അ​തി​ഥി​യാ​യെ​ത്തു​ന്നു.

രാ​വി​ലെ 8ന് ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പോ​ടു കൂ​ടി ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്ക​ലേ​ഷ് വി​ധി​ക​ർ​ത്താ​വാ​യി ബി​രി​യാ​ണി, പാ​യ​സം, സ​ലാ​ഡ് എ​ന്നീ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന പാ​ച​ക മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ൾ​ക്കൊ​പ്പം , ഒ​ന്നാം​സ്ഥാ​ന​ത്തി​ന് അ​ർ​ഹാ​രാ​കു​ന്ന വ്യ​ക്തി​ക​ളു​ടെ ഭ​വ​ന​ങ്ങ​ൾ രാ​ജ് ക​ലേ​ഷ് സ​ന്ദ​ർ​ശി​ക്കു​യും ചെ​യ്യും.

തു​ട​ർ​ന്ന് രാ​ജ് ക​ലേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ലെ നി​ര​വ​ധി ക​ലാ​കാ​ര​ൻ​മാ​ർ, ഡാ​ൻ​സ് സ്കൂ​ളു​ക​ൾ, വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന വി​സ്മ​യി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും, ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ബേ​ബി ഷോ ​കോ​ന്പ​റ്റി​ഷ​ൻ​സ്, ഗെ​യിം​സ് ഡി​ജെ, ക്ലാ​സി​ക് മോ​ട്ടോ​ർ ബൈ​ക്പ്ര​ദ​ർ​ശ​നം, സാം​സ്കാ​രി​ക ത​നി​മ വി​ളി​ച്ചോ​തു​ന്ന വി​വി​ധ​ത​രം സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും കാ​ർ​ണി​വ​ലി​നാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു.

പാ​ച​ക മ​ത്സ​രം / ബേ​ബി ഷോ ​ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കു​ക : 66967739 / 99329919 ഇ​മെ​യി​ൽ: [email protected] / [email protected] : Last date for Registration will be on 20/02/2018

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ