ഇ​ന്ത്യ സൗ​ദി വാ​ണി​ജ്യ​ബ​ന്ധം വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലെ​ന്നു ജ​നാ​ദ്രി​യ ഫെ​സ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സെ​മി​നാ​ർ
Thursday, February 15, 2018 11:22 PM IST
റി​യാ​ദ്: ജ​നാ​ദ്രി​യ ഫെ​സ്റ്റി​വ​ലി​ലെ അ​ഥി​തി രാ​ജ്യ​മാ​യ ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ​രെ പ​ങ്കെ​ടു​പ്പി​ച്ചു പ്ര​ത്യേ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര വാ​ണി​ജ്യ​ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് ഇ​ത് ക​രു​ത്തു​പ​ക​രു​മെ​ന്നും റി​യാ​ദി​ൽ ന​ട​ന്ന ഇ​ന്ത്യ​സൗ​ദി സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ​വും നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​നാ​ദ്രി​യ ഫെ​സ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ചു ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി റി​യാ​ദി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​ഹ​മ്മ​ദ് ജാ​വേ​ദ്, ഇ​ന്ത്യ​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ ഡോ.​സൗ​ദ് മു​ഹ​മ്മ​ദ് അ​ൽ സാ​ത്തി, ഇ​ന്ത്യ​ൻ കൌ​ണ്‍​സി​ൽ ഫോ​ർ വേ​ൾ​ഡ് അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ന​ളി​ൻ സൂ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സം​രം​ഭ​ക​ർ​ക്ക് നി​ക്ഷേ​പ​ത്തി​നാ​യി ധാ​രാ​ളം സാ​ധ്യ​ത​ക​ളു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ശ​രി​യാ​യ രീ​തി​യി​ൽ വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​റ​ബ് ചേം​ബ​റി​ന്‍റെ​യും ഗ​ൾ​ഫ് ചേം​ബ​റി​ന്‍റ​യും ഭാ​ര​വാ​ഹി​ക​ൾ സെ​മി​നാ​റി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യ​വ​സാ​യ വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​മു​ഖ​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം