ഒമാന്‍ ബാങ്ക് എന്‍ബിഒയ്ക്ക് പുതിയ സിഇഒ
Sunday, February 25, 2018 4:19 PM IST
മസ്‌കറ്റ്: ഒമാനിലെ മുന്‍നിര ബാങ്കായ നാഷണല്‍ ബാങ്ക് ഓഫ് ഒമാന്റെ (എന്‍ബിഒ) സിഇഒ ആയിരുന്ന അഹമ്മദ് ബിന്‍ ജാഫര്‍ അല്‍മുസല്‍മി രാജി വെച്ചു.2014 മുതല്‍ ബാങ്കിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചുവന്ന അല്‍മുസല്‍മിയുടെ രാജി സ്വീകരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറും, ജനറല്‍ മാനേജരുമായി പ്രവര്‍ത്തിച്ചുവന്ന സയ്യിദ് വാസ്ഫി ബിന്‍ ജംഷിദ് അല്‍ സയ്ദിയെ പുതിയ സിഇഒ ആയി നിയമിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം