യാത്രയയപ്പു നൽകി
Saturday, March 10, 2018 5:41 PM IST
റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന റിയാദ് നാടകവേദി ആൻഡ് ചിൽഡ്രൻസ് തീയേറ്ററിന്‍റെ സജീവാംഗവും റിയാദിലെ കലാ സാംസ്കാരിക രംഗങ്ങളിൽ നിര സാന്നിധ്യവുമായിരുന്ന ഷീബാ രാജു ഫിലിപ്പിന് റിയാദ് നാടകവേദി പ്രവർത്തകർ യാത്രയയപ്പു നൽകി.

നാടകവേദി അരങ്ങിലെത്തിച്ച കുഞ്ഞാലി മരക്കാർ, നീലക്കുയിൽ, ഭൂപടം മാറ്റിവരക്കുന്പോൾ എന്നീ മൂന്നു നാടകങ്ങളിലും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയ കലാകാരിയാണ് ഷീബ.

മാർച്ച് ഒന്പതിന് മലാസ് ഭാരത് റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.പി. നാസർ അധ്യക്ഷത വഹിച്ചു. റോയ് സാം സ്വാഗതവും ബൈജു നായർ നന്ദിയും പറഞ്ഞു.