ദമാം ടൗണ്‍ നവോദയ, സ്വാഗതസംഘം രൂപീകരിച്ചു
Saturday, March 10, 2018 9:17 PM IST
ദമാം: നവോദയ സാംസ്കാരികവേദി എട്ടാമത് കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായി ദമാം ടൗണ്‍ ഏരിയയുടെ സമ്മേളനത്തിന് സ്വാഗതസംഘ രൂപീകരണം അൽറയാൻ ഓഡിറ്റോറിയത്തിൽ നടന്നു.

യോഗത്തിൽ അന്തരിച്ച പ്രസസ്ത സിനിമാ നടൻ മണിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചു കുടുബവേദി എക്സിക്യൂട്ടീവ് അംഗം സ്മിത രഞ്ജിത്ത് അനുസ്മരണം നടത്തി. തുടർന്നു സാംസ്കാരികവേദിയുടെ നാടൻ പാട്ടുകളും അരങ്ങേറി.

കേന്ദ്രകമ്മിറ്റി അംഗം നൗഷാദ് അകോലത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ടൗണ്‍ ഏരിയ പ്രസിഡന്‍റ് ഉണ്ണി എങ്ങണ്ടിയൂർ അധ്യക്ഷത വഹിച്ചു. നവോദയ ജനറൽ സെക്രട്ടറി എം.എം.നയിം യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജോയിന്‍റ് സെക്രട്ടറിമാരായ നിധീഷ് മുത്തംബലം, സൈനുദ്ദീൻ കൊടുങ്ങല്ലൂർ, രക്ഷാധികാരി വി.എം.കബീർ, കുടുംബവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അനുരാജേഷ് എന്നിവർ സംസാരിച്ചു. ടൗണ്‍ ഏരിയ സെക്രട്ടറി അസീം വെഞ്ഞാറമൂട് സ്വാഗതസംഘ കമ്മിറ്റിയുടെ ലിസ്റ്റ് അവതരിപ്പിച്ചു. ചെയർമാനായി ഉണ്ണി എങ്ങണ്ടിയൂർ, വൈസ് ചെയർമാനായി എക്സിക്യൂട്ടീവ് അംഗം ലോഹിചാലിയം, അനു രാജേഷ്, കണവീനറായി കേന്ദ്ര കമ്മിറ്റി അംഗം രാജേഷ്ആനമങ്ങാട്, ജോയിന്‍റ് കണവീനർമാരായി എക്സിക്യൂട്ടീവ് അംഗങ്ങളായ രഞ്ജിത്ത് വടകര, മോഹൻദാസ്, ട്രഷറർ കേന്ദ്ര കമ്മിറ്റി അംഗം വിജയൻചെറായി എന്നിവർ അടങ്ങുന്ന 101 അംഗ കമ്മിറ്റി നിലവിൽ വന്നു.

ടൗണ്‍ എക്സിക്യൂട്ടീവ് അംഗം രഞ്ജിത്ത് വടകര സമ്മേളനത്തിന്‍റെ അനുബന്ധ പരിപാടികളുടെ വിശദീകരണം നൽകി. കുട്ടികൾക്കായുള്ള ചിത്രരചന, കളറിംഗ്, കഥാരചന, കവിതാരചന, കത്തെഴുത്തെ മത്സരം (ടൗണ്‍ നവോദയ അംഗങ്ങൾക്കെ മാത്രമായി), ചെറുകഥാരചന, കൈയെഴുത്തെ മാസിക പ്രസിദ്ധീകരണം, സെമിനാർ, വവിധയിനം കലാപരിപാടികൾ എന്നിവ ഉൾകൊള്ളിച്ചുണ്ട്.

യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം ഹനീഫ തലശേരി, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങൾ, യുണിറ്റ് മേഘല ഭാരവാഹികൾ, കുടുബവേദി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം