ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി
Wednesday, March 14, 2018 11:01 PM IST
അ​ബു​ദാ​ബി: ക​ലാ​കാ​രന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി ന​ട​ത്തി​വ​രു​ന്ന ഓ​ണ്‍​ലൈ​ൻ സിം​ഗിം​ഗ് ടാ​ലെ​ന്‍റ് കോ​ണ്‍​ടെ​സ്റ്റ് മൂ​ന്നാ​മ​ത്തെ സീ​സ​ണി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മ​ദീ​നാ സ​യെ​ദ് ഷോ​പ്പിം​ഗ് മാ​ൾ എ​ക്സ്പ്ര​സ് സ്റ്റു​ഡി​യോ അ​ങ്ക​ണ​ത്തി​ൽ ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് പി​ആ​ർ​ഒ അ​ഷ്റ​ഫ്, ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം മു​ഹ​മ്മ​ദ് ഹാ​രി​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ആ​റാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വ്യ​ത്യ​സ്ത റൗ​ണ്ടു​ക​ളി​ലാ​യി 25ൽ​പ​രം മ​ത്സ​രാ​ർ​ത്ഥി​ക​ളാ​ണ്മാ​റ്റു​ര​യ്ക്കു​ന്ന​ത്. പ്ര​ഗ​ത്ഭ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 14 ന് ​ആ​രം​ഭി​ക്കു​ന്നമ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത് ഒ​ന്നാം സ​മ്മാ​നം 25000 രൂ​പ​യും, ര​ണ്ടാം സ​മ്മാ​നം 15000 രൂ​പ​യും, മൂ​ന്നാം സ​മ്മാ​നം 10000 രൂ​പ​യു​മാ​ണ്. ഇ​തി​നു​പു​റ​മെ ബെ​സ്റ​റ് സിം​ഗ​റി​ന് റി​ട്ടേ​ണ്‍ എ​യ​ർ ടി​ക്ക​റ്റും, ആ​ഴ്ച​ക​ൾ വീ​തം ബെ​സ്റ​റ് സി​ങ്ങ​റി​ന് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.


ഇ​ശ​ൽ ബാ​ൻ​ഡ് അ​ബു​ദാ​ബി കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ് ഹൈ​ദ്രോ​സ്, അ​ബ്ദു​ൾ ക​രീം, അ​ബ്ദു​ള്ള ഷാ​ജി, അ​ലി​മോ​ൻ വ​ര​മം​ഗ​ലം, ശി​ഹാ​ബ് എ​ട​രി​ക്കോ​ട്, അ​സീം ക​ണ്ണൂ​ർ, സ​യ്ദ്അ​ല​വി, മു​ഹ​മ്മ​ദ് അ​ലി, സ​മീ​ർ ഓ.​ട്ട എ​ന്നി​വ​ർ സ​ന്നി​ഹ​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള