ക​ല കു​വൈ​ത്ത് ബാ​ല​ക​ലാ​മേ​ള മെ​യ് 4ന്
Thursday, March 22, 2018 11:27 PM IST
കു​വൈ​ത്ത് സി​റ്റി: നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സി​യേ​ഷ​ൻ ക​ല കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ല​ക​ലാ​മേ​ള മെ​യ് 4 വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും. പ​ത്തോ​ളം സ്റ്റേ​ജു​ക​ളി​ലാ​യി കു​വൈ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.

ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി നൃ​ത്തം, ഗ്രൂ​പ്പ് ഡാ​ൻ​സ്, പ്ര​ച്ഛ​ന്ന വേ​ഷം, ക​വി​താ​പാ​രാ​യ​ണം, പ്ര​സം​ഗം, ശാ​സ്ത്രീ​യ സം​ഗീ​തം, ല​ളി​ത​ഗ​ഗാ​നം, മോ​ണോ​ആ​ക്ട് തു​ട​ങ്ങി​യ സ്റ്റേ​ജി​ന​ങ്ങ​ൾ​ക്ക് പു​റ​മെ ര​ച​നാ മ​ത്സ​ര​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ക​ഥ പ​റ​യ​ൽ മ​ത്സ​ര​വും പ്ര​ച്ഛ​ന്ന വേ​ഷ മ​ത്സ​ര​വും ഇ​ത്ത​വ​ണ പു​തി​യ​താ​യി ആ​രം​ഭി​ക്കും.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന സ്കൂ​ളി​ന് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും, ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ എ​ന്നി​വ നേ​ടു​ന്ന​വ​ർ​ക്ക് സ്വ​ർ​ണ​മെ​ഡ​ലും സ​മ്മാ​നി​ക്കും. ബാ​ല​ക​ല​മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​വി. നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് www.kalakuwait.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 94041755, 97262978, 66284396, 55575492, 24317875 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ക​ല കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ക​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ