സൗ​ദി​യി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കി
Thursday, March 22, 2018 11:44 PM IST
അ​ൽ​ഹ​സ: സൗ​ദി​യി​ലെ ഫ്ളാ​റ്റി​ൽ മ​ല​യാ​ളി വീ​ട്ട​മ്മ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ആ​ന്പ​ല്ലൂ​ർ സ്വ​ദേ​ശി ജ​യ​രാ​ജ​ൻ​റെ ഭാ​ര്യ സു​വ​ർ​ണ(43)​യാ​ണ് അ​ൽ ഹ​സ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച കാ​ണ​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വി​നോ​ടും മ​ക്ക​ളോ​ടു​മൊ​പ്പം ഏ​ഴു വ​ർ​ഷ​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലാ​യി​രു​ന്നു സു​വ​ർ​ണ.

അ​ൽ ഹ​സ്സ മോ​ഡേ​ണ്‍ സ്കൂ​ളി​ൽ പ​ത്താം ത​രം വി​ദ്യാ​ർ​ത്ഥി​നി​യാ​യ മ​ക​ളെ രാ​വി​ലെ സ്കൂ​ളി​ൽ വി​ട്ട​തി​നു ശേ​ഷ​മാ​ണു കൃ​ത്യം ന​ട​ത്തി​യ​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞു തി​രി​ച്ച​ത്തി​യ മ​ക​ൾ വി​ളി​ച്ച​തി​നെ തു​ട​ർ​ന്നു വാ​തി​ൽ തു​റ​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​ച്ഛ​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ജ​ന​ൽ വ​ഴി അ​ക​ത്തു ക​ട​ന്നു പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വ​മ​റി​ഞ്ഞ​ത്.

മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​യ​ല്ല, മൃ​ത​ദേ​ഹം ഹ​സ​യി​ൽ അ​ട​ക്ക​ണം എ​ന്നെ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പോ​ലി​സ് ക​ണ്ടെ​ടു​ത്തു. മ​ക​ളു​ടെ പ​രീ​ക്ഷ ക​ഴി​ഞ്ഞു പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി ത​യാ​റാ​യി​രി​ക്കു​ക​യാ​യി​രു​ന്നു. മൂ​ത്ത മ​ക​ൾ സാ​ന്ദ്ര നാ​ട്ടി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്. ഭ​ർ​ത്താ​വ് ജ​യ​രാ​ജ​ൻ കി​ഡ്നി സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ലു​ള്ള മാ​ന​സി​ക പ്ര​യാ​സ​മാ​വാം കാ​ര​ണം എ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

പോ​ലി​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം കിം​ഗ് ഫ​ഹ​ദ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക്ക​ളു​ടെ​യും ആ​ഗ്ര​ഹ​പ്ര​കാ​രം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട്പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം