ദു​ബാ​യ് സെ​ന്‍റ് തോ​മ്സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ക​ഷ്ടാ​നു​ഭ​വ ശു​ശ്രു​ഷ​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, March 23, 2018 10:18 PM IST
ദു​ബാ​യ്: ദു​ബാ​യ് സെ​ന്‍റ് തോ​മ്സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ക​ഷ്ടാ​നു​ഭ​വ ശു​ശ്രു​ഷ​ക​ൾ​ക്കു ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

മാ​ർ​ച്ച് 23 വെ​ള്ളി രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര , നാ​ൽ​പ്പ​താം വെ​ള്ളി​യു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് കാ​തോ​ലി​ക്ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കും . സ​ഭാ പ​താ​ക ഉ​യ​ർ​ത്ത​ൽ, റാ​ലി, പൊ​തു​സ​മ്മേ​ള​നം, ക​ഥാ​പ്ര​സം​ഗം ക​ന​ൽ വ​ഴി​ക​ളി​ലൂ​ടെ മ​ല​ങ്ക​ര​സ​ഭ എ​ന്നി​വ​യും ന​ട​ക്കും.

മാ​ർ​ച്ച് 24 ശ​നി വൈ​കി​ട്ട് 6ന് ​സ​ന്ധ്യ ന​മ​സ്കാ​ര​ത്തോ​ടെ വ​ച​നി​പ്പ് പെ​രു​ന്നാ​ൾ ശു​ശ്രു​ഷ​യും തു​ട​ർ​ന്ന് ഓ​ശാ​ന ഞാ​യ​ർ ശു​ശ്രു​ഷ​ക​ൾ തു​ട​ങ്ങും. രാ​ത്രി 8ന് ​ഓ​ശാ​ന​പ്പെ​രു​ന്നാ​ളി​ന്‍റെ പ്ര​ദി​ക്ഷ​ണ​വും തു​ട​ർ​ന്ന് കു​രു​ത്തോ​ല വാ​ഴ്വി​ന്‍റെ ശു​ശ്രു​ഷ​ക​ളും ന​ട​ക്കും . അ​ടൂ​ർ ക​ട​ന്പ​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പോ​ലി​ത്താ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മാ​ർ​ച്ച് 25 ഞാ​യ​ർ വൈ​കി​ട്ട് 7ന് ​സ​ന്ധ്യാ ന​മ​സ്കാ​രം, വ​ച​ന ശു​ശ്രു​ഷ എ​ന്നി​വ​ക്ക് ശേ​ഷം ’വ​ദേ ദാ​ൽ മി​നോ’ ശു​ശ്രു​ഷ​യും ന​ട​ക്കും.

മാ​ർ​ച്ച് 26, 27 തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് ഏ​ഴി​ന് സ​ന്ധ്യ ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് ധ്യാ​ന പ്ര​സം​ഗം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. മാ​ർ​ച്ച് 28 നു ​ബു​ധ​ൻ വൈ​കു​ന്നേ​രം 6ന് ​സ​ന്ധ്യ ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് പെ​സ​ഹാ കു​ർ​ബാ​ന മ​ല​ങ്ക​ര​സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദി​ദി​യ​ൻ കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മാ​ർ​ച്ച് 29 നു ​വ്യാ​ഴം വൈ​കു​ന്നേ​രം 7ന് ​സ​ന്ധ്യ ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് കാ​ൽ ക​ഴു​ക​ൽ ശു​ശ്രു​ഷ.
മാ​ർ​ച്ച് 30 നു ​വെ​ള്ളി രാ​വി​ലെ 7 മു​ത​ൽ ദുഃ​ഖ​വെ​ള്ളി ന​മ​സ്കാ​രം, ധ്യാ​നം, ക​ബ​റ​ട​ക്ക ശു​ശ്രു​ഷ എ​ന്നി​വ​യെ തു​ട​ർ​ന്ന് ക​ഞ്ഞി നേ​ര്ച്ച ഉ​ണ്ടാ​യി​രി​ക്കും.

മാ​ർ​ച്ച് 31 ശ​നി​യാ​ഴ്ച രാ​വി​ലെ 10 .30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, വാ​ങ്ങി​പോ​യ​വ​ർ​ക്കാ​യി ധൂ​പ പ്രാ​ർ​ത്ഥ​ന.വൈ​കു​ന്നേ​രം 6.30നു ​സ​ന്ധ്യ ന​മ​സ്കാ​രം, രാ​ത്രി ന​മ​സ്കാ​രം , വി. ​കു​ർ​ബാ​ന, പ്ര​ദി​ക്ഷ​ണം, ഉ​യ​ർ​പ്പി​ന്‍റെ ശു​ശ്രു​ഷ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും .

ശു​ശ്രു​ഷ​ക​ൾ​ക്കു അ​ടൂ​ർ ക​ട​ന്പ​നാ​ട് ഭ​ദ്ര​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പോ​ലി​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വ​വും ഇ​ട​വ​ക വി​കാ​രി ഫാ. ​നൈ​നാ​ൻ ഫി​ലി​പ്പ്, സ​ഹ വി​കാ​രി, ഫാ. ​സ​ജു തോ​മ​സ് എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് ഇ​ട​വ​ക ട്ര​സ്റ്റീ ചെ​റി​യാ​ൻ സി. ​തോ​മ​സ്, സെ​ക്ര​ട്ട​റി സാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04 337 11 22

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള