മസ്കറ്റിൽ റെഡ് റ്റൊമാറ്റോ റസ്റ്ററന്‍റ് പ്രവർത്തനം ആരംഭിച്ചു
Monday, April 23, 2018 10:51 PM IST
മസ്കറ്റ്: റുവിയിലെ എംബിഡി ഏരിയായിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ റെഡ് റ്റൊമാറ്റോ എന്ന പേരിൽ റസ്റ്ററന്‍റ് പ്രവർത്തനം ആരംഭിച്ചു.

പ്രശസ്ത മലയാള സിനിമാ താരം മനോജ് കെ. ജയൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ സെക്കൻഡ് സെക്രട്ടറി നീലു റോറയുൾപ്പെടെയുള്ളവർ വിശിഷ്ടാഥിതികളായിരുന്നു.

സോഹാർ ഹോട്ടൽസ് ആൻഡ് റസ്റ്ററന്‍റ് കന്പനിയുടെ കീഴിൽ റെഡ് റ്റൊമാറ്റോ രാവിലെ 7.30 മുതൽ രാത്രി 12 വരെ തുടർച്ചയായി പ്രവർത്തിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം