എം.എ. യൂസഫലിക്ക് യുഎഇയുടെ ആദരവ്
Wednesday, April 25, 2018 9:16 PM IST
അബുദാബി: യുഎഇയിലെ കായികരംഗത്തിനു നൽകിയ സേവനങ്ങൾക്ക് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് രാജ്യത്തിന്‍റെ ആദരവ്.

അബുദാബി എമിറേറ്റ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായ്ദ് അൽ നഹ്യാനാണ് എം.എ. യൂസഫലിക്ക് ഉപഹാരം നൽകി ആദരിച്ചത്. ഈ പുരസ്കാരം നേടുന്ന ഏക ഇന്ത്യക്കാരനാണ് യൂസഫലി.

അബുദാബി പോലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് ഖൽ ഫാൻ റുമൈത്തി, ദേശീയ ഒളിന്പിക് കമ്മിറ്റി അധ്യക്ഷൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ദേശീയ ഒളിന്പിക് കമ്മിറ്റിയുടെയും ജനറൽ അതോറിട്ടി ഓഫ് യൂത്ത് സ്പോർട്സ് വെൽഫെയർ മന്ത്രാലയത്തിന്‍റെയും ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള