കൈരളി ഇ.കെ. നായനാർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്‍റ് 27 ന്
Friday, April 27, 2018 12:07 AM IST
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ യുഎയിലെ പ്രമുഖ ടീമുകളെ അണിനിരത്തി അഞ്ചാമത് ഇ.കെ. നായനാർ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിന് ഏപ്രിൽ 27 നു (വെള്ളി) നടക്കും.

ഉച്ചകഴിഞ്ഞു മൂന്നു മുതൽ കൽബ സ്റ്റേഡിയത്തിൽ കുട്ടികളുടെ പ്രദർശന മത്സരങ്ങളോടെയാവും മത്സരങ്ങൾ ആരംഭിക്കുക.

ജേതാക്കൾക്ക് കാഷ് അവാർഡും, പ്ലയെർ ഓഫ് ദി ടൂർണമെന്‍റ്, ടോപ് സ്കോറർ, ബെസ്റ്റ് ഗോൾ കീപ്പർ എന്നിവർക്ക് ട്രോഫികൾ സമ്മാനിക്കും.

വിവരങ്ങൾക്ക്: ദിൽഷാദ് 050 3905490, വി.എസ്. സുഭാഷ് 052 5311615.