അ​ലി​ഫ് സ്കൂ​ളി​ൽ മി​ഷ​ൻ റീ​ഡിം​ഗ് വാ​രാ​ച​ര​ണം
Tuesday, May 15, 2018 11:06 PM IST
റി​യാ​ദ്: അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ’സ​ന്തോ​ഷം വാ​ങ്ങാ​നാ​വി​ല്ല , പു​സ്ത​കം വാ​ങ്ങാ​ൻ ക​ഴി​യും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ മി​ഷ​ൻ റീ​ഡിം​ഗ് വാ​രാ​ച​ര​ണം ന​ട​ത്തു​ന്നു.

പു​സ്ത​ക​ങ്ങ​ളു​മാ​യി അ​ക​ന്നു പോ​കു​ന്ന പു​തി​യ ത​ല​മു​റ​യെ വാ​യ​ന​യു​ടെ ര​സ​ക​ര​മാ​യ ലോ​ക​ത്തേ​ക്ക് തി​രി​ച്ചു കൊ​ണ്ട് വ​രാ​നു​ള്ള ഈ ​പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ചു വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള പ​ല പ​രി​പാ​ടി​ക​ളും ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്നു. ഓ​രോ കു​ട്ടി​ക്കും ഓ​രോ ചി​ത്ര​ക​ഥാ​പു​സ്ത​കം പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് അ​ലി​ഫ് സ്കൂ​ളി​ൽ.

വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​സ്ത​ക​മേ​ള, വാ​യ​നാ​മ​ത്സ​രം തു​ട​ങ്ങി​യ​വ​യും ന​ട​ത്ത​പ്പെ​ടു​ന്നു. വാ​യ​ന​യു​ടെ വി​ശാ​ല ലോ​ക​ത്തി​നു പ​ക​രം മൊ​ബൈ​ലി​ന്‍റെ​യും ടാ​ബി​ന്‍റെ​യും ചെ​റി​യ ച​തു​ര​ത്തി​ലേ​ക്ക് ചു​രു​ങ്ങി വ​രി​ക​യാ​ണ് ന​മ്മു​ടെ കു​ട്ടി​ക​ൾ. അ​വ​രെ വാ​യ​ന​യു​ടെ വി​ശാ​ല​ത​യി​ലേ​ക്ക് തി​രി​ച്ചു ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൾ മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ പാ​ഴൂ​ർ പു​സ്ത​ക മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ