മ​ല​യാ​ളി മീ​ഡി​യ ഫോ​റം കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Wednesday, May 16, 2018 10:39 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി മീ​ഡി​യ ഫോ​റം കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഹൈ​തം റ​സ്റ്റോ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ മീ​ഡി​യ ഫോ​റം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി.​വി. ഹി​ക്മ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്‍​വീ​ന​ർ നി​ജാ​സ് കാ​സിം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ത്താ​ർ കു​ന്നി​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ച ച​ട​ങ്ങി​ൽ സ​ജി പീ​റ്റ​ർ, സാം ​പൈ​നും​മൂ​ട് അ​നി​ൽ ന​ന്പ്യാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. എം​എം​എ​ഫ് കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ബി​ജു തി​ക്കോ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ