ജിദ്ദ കെ എംസിസി ഹജ്ജ് സേവനത്തിന് ഒരുക്കം തുടങ്ങി
Saturday, June 9, 2018 8:00 PM IST
ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക” എന്ന സന്ദേശവുമായി ജിദ്ദ കെ എംസിസി സെൻട്രൽ കമ്മിറ്റി ഈ വർഷത്തെ ഹജ്ജ് വോളണ്ടിയർ സേവനത്തിനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചു.

കഴിഞ്ഞ വർഷം ജിദ്ദ കെ എംസിസിയുടെ 1200 വോളണ്ടിയർമാരുടെ സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച ക്യാപ്റ്റൻ മാരുടെയും കോഓഡിനേറ്റർമാരുടെയും വിവിധ മിഷൻ ലീഡർമാരുടെ യോഗം എസ്ടിയു ദേശീയ ജനറൽ സെക്രട്ടറി അഡ്വ: എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജിദ്ദ എയർപോട്ടിൽ ഇറങ്ങുന്ന മുറക്ക് ജിദ്ദ കെ എംസിസി എയർപോർട്ട് മിഷൻ ഹജ്ജ് ടർമിനലിൽ സേവനത്തിനിറങ്ങും പ്രായം ചെന്ന ഹാജിമാരെ സഹായിക്കാൻ ഇലക്ട്രിക് കാർ അടക്കമുള്ള സംവിധാനങ്ങളുമായി കെ എംസിസി എയർപോർട്ട് മിഷൻ ഇന്ത്യൻ ഹജ്ജ് മിഷനുമായി സഹകരിച്ച് പ്രവർത്തിക്കും. ഹാജിമാർക്ക് കുടിവെള്ളവും ശീതളപാനീയവും നൽകുകയും ലഗേജുകൾ കണ്ടെത്തി നൽകുകയും മക്കയിലേക്കുളള ബസിൽ കയറ്റാൻ സഹായിക്കുകയും ചെയ്യും. ഹജ്ജ് കഴിഞ്ഞ് ഹാജിമാർ തിരിച്ചു പോവുന്പോഴും ഈ സേവനങ്ങൾ ലഭ്യമാക്കും. ഹജ്ജിന്‍റെ മുന്പും ശേഷവും ഹറം പരിസരങ്ങളിൽ ഹാജിമാരെ സഹായിക്കാൻ മക്കയിലേക്ക് ഫ്രൈ ഡെ ബാച്ചിനെ സേവനത്തിനയയ്ക്കും. വോളണ്ടിയർ രജിസ്ട്രേഷനിൽ മുൻ പരിജയക്കാർക്ക് മുൻഗണന നൽകും. രജിസ്ട്രേഷൻ നടപടികൾ പൂർത്തി ആയാൽ മികച്ച പരിശീലനം നൽകും. ഇന്ത്യൻ ഹാജിമാരിൽ പ്രായകൂടുതലുള്ളവരുടെ എണ്ണം കൂടുന്നതുകൊണ്ട് കൂടുതൽ വീൽചെയറുകൾ ലഭ്യമാക്കും. ഇതിനുവേണ്ടി കെ എംസിസി ജില്ലാ, ഏരിയാ ,മണ്ഡലം പഞ്ചായത്തു കമ്മിറ്റികളിൽ നിന്ന് വീൽ ചെയറുകൾ സംഭാവനയായി സ്വീകരിക്കും. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും അടങ്ങുന്ന സുസജ്ജമായ മെഡിക്കൽ ടീമിനെ സേവനത്തിനിറക്കും. ആംബുലൻസ് അടക്കമുള്ള സന്നാഹങ്ങൾ ഇതിനായി ഉപയോഗിക്കും.

മിനയിൽ ഹാജിമാർക്ക് കഞ്ഞി വിതരണത്തിന് കൂടുതൽ വോളണ്ടിയർമാരെ നിയോഗിക്കും. വനിതാ വിംഗും സ്റ്റുഡൻസ് വിംഗും സേവനത്തിനുണ്ടാവും. ഇന്ത്യൻ ഹജ്ജ് മിഷന്‍റെയും കോണ്‍സുലേറ്റിന്‍റെയും മാർഗ നിർദേശങ്ങൾക്കനുസരിച്ചാണ് വോളണ്ടിയർമാരുടെ പ്രവർത്തനം.

അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. ജമാൽ വട്ടപൊഴിൽ ഗഫൂർ ഉള്ളിയിൽ ആശംസകൾ നേർന്നു. നിസാം മന്പാട്, ഉമ്മർ അരിപ്രാന്പ്ര, സി.കെ. റസാഖ് മാസ്റ്റർ സി.കെ. ഷാകിർ പി.സി.എ റഹ്മാൻ ,നാസർ എടവനക്കാട് .മജീദ് പുകയൂർ, വി.പി ഉനൈസ്, മജീദ് അരിന്പ്ര, ഷൗക്കത്ത് ഞാറക്കോടൻ, വി.പി അബ്ദുറഹ്മാൻ, എ.കെ മുഹമ്മദ്ബാവ, സി.സി കരീം, ചെന്പൻ മുസ്തഫ, അൻവർ സാദത്ത് നടുവണ്ണൂർ, ഇബ്രാഹിം കൊല്ലി, ഹസൻ ബത്തേരി സിറാജ് കണ്ണവം, മുഹമ്മദാലി കോങ്ങാട്, ശിഹാബ് കണ്ണമംഗലം, നിസാർ മാവൂർ, മജീദ് കോടി, അബാസ് നാട്യ മംഗലം, വഹാബ് കോട്ടക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അബൂബക്കർ അരിന്പ്ര സ്വാഗതവും അസീസ് കോട്ടോ പാടം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ