സ​ത്താ​ർ കു​ന്നി​ൽ ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ
Monday, June 11, 2018 10:11 PM IST
കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഐ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം ന​ൽ​കി കൊ​ണ്ട് ഐഎ​ൻ​എ​ല്ലി​ന്‍റെ ഗ​ൾ​ഫി​ലെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഐ​എം​സി​സി​യു​ടെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളെ സം​സ്ഥാ​ന സ​മി​തി​യി​ൽ ഉ​ൾ​പെ​ടു​ത്താ​ൻ ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. ഐ​എം​സി സി​യു​ടെ ജി​സി​സി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ലി​നെ ഐ​എ​ൻ​എ​ല്ലി​ന്‍റെ പ​ര​മോ​ന്ന​ത ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യാ​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ്സ് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി, കു​വൈ​ത്ത് ഐ​എം​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള സ​ത്താ​ർ കു​ന്നി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹ്യ സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​ണ്.

വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞാ​വു​ട്ടി ഖാ​ദ​ർ, ഖാ​ൻ പാ​റ​യി​ൽ (യു ​എ ഇ), ​കെ പി ​അ​ബു​ബ​ക്ക​ർ,ഹ​നി​ഫ് അ​റ​ബി(​സൗ​ദി), ഇ​ല്യാ​സ് മ​ട്ട​ന്നൂ​ർ, നൌ​ഷി​ർ ടി​ടി (ഖ​ത്ത​ർ), ശ​രീ​ഫ് താ​മ​ര​ശേ​രി,ശ​രീ​ഫ് കൊ​ള​വ​യ​ൽ (കു​വൈ​ത്ത്), ജ​ലീ​ൽ ഹാ​ജി, മൊ​യ്ദീ​ൻ കു​ട്ടി(​ബ​ഹ്റൈ​ൻ), ഹാ​രി​സ് വ​ട​ക​ര (ഒ​മാ​ൻ) എ​ന്നി​വ​രെ സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്കും നാ​മ നി​ർ​ദേ​ശം ചെ​യ്തി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ