സൌദിയിലെ ഗവ. ജീവനക്കാരെ കൃഷിയിറക്കാന്‍ പ്രേരിപ്പിക്കുന്ന പുതിയ പദ്ധതി വരുന്നു
Friday, July 25, 2014 5:19 AM IST
റിയാദ്: സൌദി കാര്‍ഷിക മേഖലക്ക് കരുത്തുപകരാനും ഭക്ഷ്യ മേഖലയില്‍ സ്വയം പര്യാപ്ത കൈവരിക്കാനും എല്ലാറ്റിലുമപരി മരുഭുമിയെ മരുപ്പച്ചയിലേക്ക് മാറ്റാനും ലക്ഷ്യമാക്കി സൌദീയിലെ ഗവ ജീവനക്കാരെ കൃഷിയിറക്കാന് പ്രേരിപ്പിക്കുന്ന പുതിയ പദ്ധതി ഗവണ്‍മെന്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നു. സൌദിയിലെ പത്തുലക്ഷത്തിലേറെ വരുന്ന ഗവണ്‍മെന്റ് ജീവനക്കാര്‍ വിവിധ മേഖലകളില്‍ കൃഷിയിറക്കുക വഴി ഒരു കാര്‍ഷിക വിപ്ളവവും തന്നെ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

പദ്ധതിയില്‍ രജിസ്റര്‍ ചെയ്യുന്ന മുഴുവന്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും കൃഷിക്കാവശ്യമായ ഭുമിയും മറ്റും അടിസ്ഥാന സൌകര്യങ്ങളൊരുക്കാനുമാണ് ഗവണ്‍മെന്റ് പദ്ധതി തയ്യാറാക്കുന്നത്, കാര്‍ഷിക വൃത്തിയിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തൊഴിലാളികളെ റിക്രുട്ട് ചെ.യ്തു കൊണ്ട് വരുന്നതിനും അവസരം നല്കും

ചുരുങ്ങിയത് നാല് തൊഴിലാളികളെ ഇപ്രാകാരത്തില്‍ അനുവദിക്കും. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികളിലുള്ളവരെ മാത്രമേ നിതാഖാത്ത് വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തൂ. കാര്‍ഷിക മന്ത്രാലയത്തിന്റ വെബ്സൈറ്റില്‍ ജീവനക്കാരന്റെ പേര്, സ്ഥലം കൃഷിയിടം പാട്ടത്തിനിറക്കുകായാണെങ്കില്‍ ഉടമയുടെ പേര്, കാര്‍ഷിക ഡയറക്ടറേറ്റ്, തുടങ്ങിയ വിവരങ്ങള്‍ സൈറ്റില്‍ രജിസ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം

സൌദിയിലെ കാര്‍ഷിക മേഖലയില്‍ ഏതാനും വര്‍ഷങ്ങളായി കാര്യമായ പുരോഗതിയാണ് കൈവരിക്കാനായത്. മരുഭുമിയുടെ പലഭാഗങ്ങളും കൃഷിയിടങ്ങളായി മാറുകയും ചെയതിട്ടുണ്ട്. സൌദിയിലെ ധാരാളം മേഖലകള് ഇപ്പോള്‍ കാര്‍ഷിക വൃത്തിക്ക് അനുയോജ്യമാണ്. സൌദിയില്‍ ഇപ്പോള്‍ തന്നെ വന്‍തോതില്‍ ഗോതമ്പ് വിളവെടുക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു, പാല്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങി ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനത്തില്‍ നല്ല പുരഗതിയും കൈവരിച്ചിട്ടുണ്ട്.

സൌദിയുടെ ഭക്ഷ്യ സുരക്ഷ കണക്കിലെടുത്ത ലോകത്തിലെ 25 ലേറെ രാജ്യങ്ങളില്‍ വന്‍ തോതില്‍ ഭുമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരുന്നു. ഏതാനു വര്‍ഷത്തിനുള്ളില്‍ ഉത്പന്നങ്ങളിലും സൌദി സ്വയംപര്യാപ്തത നേടുമെന്നാണ് പ്രതിക്ഷ. ഇതിനു അനുയോജ്യമായ നിലക്കാണ് പദ്ധതികള്‍ തയാറാക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം