മെല്‍ബണ്‍ ബ്രദേഴ്സ് സ്പോര്‍ട്സ് ക്ളബിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
Tuesday, July 29, 2014 6:24 AM IST
മെല്‍ബണ്‍: മെല്‍ബണിലെ പ്രശസ്തമായ മെല്‍ബണ്‍ ബ്രദേഴ്സ് സ്പോര്‍ട്സ് ക്ളബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തുന്നു.

മികച്ച കളിക്കാരെ കണ്െടത്തുവാനും എല്ലാ കളിക്കാര്‍ക്കും കളിക്കുവാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുംവേണ്ടി അവസരം ഒരുക്കുകയാണ് കഴിഞ്ഞ നാലുവര്‍ഷമായി മെല്‍ബണ്‍ ബ്രദേഴ്സ്.

ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ കീസ്ബ്രോയിനിലെ ബാഡ്മിന്റണ്‍ സ്റേഡിയത്തിലാണ് മത്സരം.

മെന്‍സ് ഡബിള്‍സ്, സിംഗിള്‍, മിക്സഡ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ജേതാക്കള്‍ക്ക് (മെന്‍സ് ഡബിള്‍സ്) 501 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 251 ഡോളറും മെന്‍സ് സിംഗിള്‍സ് 251 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 101 ഡോളറും മിക്സഡ് ഡബിള്‍സ് 201 ഡോളറും 101 ഡോളറും സമ്മാനമായി ലഭിക്കും.

രജിസ്ട്രേഷന്‍ ഫീസ്: മെന്‍സ് ഡബിള്‍സ് 50 ഡോളര്‍, സിംഗിള്‍ 30 ഡോളര്‍, മിക്സഡ് ഡബിള്‍സ് 50 ഡോളര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0419318823, 0412191525, 0468335054.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍