വീസാ തട്ടിപ്പിനിരയായ ഒരു മലയാളി കൂടി നാട്ടിലെത്തി
Tuesday, September 2, 2014 4:45 AM IST
ദമാം: വീസാ തട്ടിപ്പിനിരയായ ഒരു മലയാളി കൂടി നാട്ടിലെത്തി. തിരുവനന്തപുരം വക്കം സ്വദേശി 37 വയസുള്ള ഹരി അരവിന്ദാക്ഷന്‍ 250000 രൂപ എജന്റിനു നല്‍കിയാണ് 22 മാസം മുമ്പ് ലബര്‍ വിസയില്‍ അല്‍ ഹസയില്‍ എത്തുന്നത്. ഫ്രീ വീസ എന്നാണ് ഏജന്റ് പറഞ്ഞത്. വന്നയുടന്‍ ഇക്കാമ അടിക്കാന്‍ കഫീലിന് 5000 റിയാല്‍ നല്കിയെങ്കിലും പാസ്പോര്‍ട്ടുമായി പോയ കഫീലിനെ പിന്നിട് കണ്ടിട്ടില്ല. ഇക്കാമ കിട്ടാത്തത് കാരണം ജോലിക്കൊന്നും പോകാന്‍ കഴിഞ്ഞില്ല. ഹസയില്‍ ഉണ്ടായിരുന്ന നാട്ടുകാരായ ചിലരുടെ സഹായത്താല്‍ ജീവിച്ചു. കഫീല്‍ ആദ്യമൊക്കെ മൊബൈലില്‍ വിളിക്കിമ്പോള്‍ ഒരാഴ്ചകുള്ളില്‍ ശരിയാക്കിതരാമെന്ന് പറഞ്ഞു കുറേ മാസങ്ങള്‍ കടന്നു പോയി. പിന്നിട് കഫീല്‍ ഫോണ്‍ എടുക്കതെയായെന്നും പറയുന്നു.

അല്‍ ഹസയില്‍ വെച്ച് നടന്ന നവയുഗം സാസ്കാരിക വേദിയുടെ പരിപാടിയിലാണ് നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷാന്‍ പെരാഴംമൂടുമായി പരിചയപെടുന്നത്. തന്റെ ദുരിത കഥ കേട്ട ഷാന്‍ നവയുഗം ജീവകാരുണിക കണ്‍വീനര്‍ ഷാജി മതിലകതിന്റെ നിര്‍ദേശപ്രകാരം ഹരി അരവിന്ദാക്ഷനെ കൊണ്ട് ഹസ്സ ലബര്‍ കോടതിയില്‍ കേസ് കൊടുത്തു പിന്നിട് നിയമ നടപടികളില്‍ ഒന്നും കഫീല്‍ സഹകരിക്കാത്തതിനെ അമീര്‍ കോടതിയില്‍ നിന്ന് ജാബര്‍ പോലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റി ഒടുവില്‍ എട്ടു മാസത്തെ നിയമ നടപടികക്കൊടുവില്‍ നവയുഗം പ്രവര്‍ത്തകാര്‍ക്കും തന്നെ ഇത്രനാലും തമാസസ്ഥലവും ഭക്ഷണവും തന്ന് സഹായിച്ച സമാസമാ സുപ്പേര്‍ മര്കെടിലെ ജീവനകര്‍ക്കും നന്ദി പറഞ്ഞു കഴിഞ്ഞ ദിവസം ഹരി അരവിന്ദാക്ഷന്‍ നാട്ടിലേക്കു മടങ്ങി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം