കേരളത്തെ നിക്ഷേപസൌഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി
Wednesday, September 17, 2014 8:17 AM IST
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രവാസികളെ ആകര്‍ഷിച്ചുകൊണ്ട് കേരളത്തെ പ്രവാസി നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വികെഎല്‍ ഗ്രൂപ്പിന്റെ 2000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹറിന്റെ വികസനത്തിന് നിര്‍ണായകപങ്കുവഹിച്ച വ്യക്തിത്വമാണ് ഡോ. വര്‍ഗീസ് കുര്യനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഹറിന്‍ ആസ്ഥാനമായുള്ള വികെഎല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് പാര്‍പ്പിട സമുച്ചയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്പെഷാലിറ്റി ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, ഷോപ്പിംഗ് മാളുകള്‍, ആയുര്‍വേദ റിസോട്ടുകള്‍ തുടങ്ങി സംസ്ഥാനത്തെ അടിസ്ഥാന സൌകര്യ വികസനരംഗത്ത് വന്‍മാറ്റം വരുത്തുന്ന നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഹോട്ടല്‍ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍സില്‍ നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എം.മാണി അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, ഡോ. എം.കെ. മുനീര്‍, വി.എസ്. ശിവകുമാര്‍, മഞ്ഞളാംകുഴി അലി, കെ.സി. ജോസഫ്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഡോ. എ. സമ്പത്ത് എംപി, എംഎല്‍എമാരായ കെ. മുരളീധരന്‍, അഡ്വ. എം.എ. വാഹിദ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, വി. ശിവന്‍കുട്ടി, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടര്‍ ടി. ബാലകൃഷ്ണന്‍, ഡിഐജി. അജയ് ഭരതന്‍, എം. വിജയകുമാര്‍, അബ്ദുള്‍ വഹാബ്, പന്തളം സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ. മോഹന്‍കുമാര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാബു ചെറിയാന്‍, പത്മിനി തോമസ്, ടോമി ജെ. കല്ലാനി, അഡ്വ. പത്മകുമാര്‍, ടി. ശരത്ചന്ദ്ര പ്രസാദ്, ശിവന്‍കുട്ടി, വിക്ടര്‍ ടി. തോമസ്, പാച്ചല്ലൂര്‍ നജിമുദ്ദീന്‍, വികെഎല്‍ സിഇഒ എ. അയ്യപ്പന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വികെഎല്ലിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ശ്രീകാര്യത്ത് വികെഎല്‍ ഗാര്‍ഡന്‍സ്, കഴക്കൂട്ടം എന്‍.എച്ച് ബൈപാസിനു സമീപം വികെഎല്‍. ടവേഴ്സ് എന്നീ അപ്പാര്‍ട്ട്മെന്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ഇതിനുപുറമെ ആലപ്പുഴ പുന്നമടക്കായലിനു സമീപം അന്താരാഷ്ട്ര നിലവാരത്തില്‍ ഗ്ളോബല്‍ ആയുര്‍വേദ വില്ലേജ്, തിരുവനന്തപുരം കഠിനംകുളത്ത് ആറ് അപ്പാര്‍ട്ടുമെന്റുകളുടെ വികെഎല്‍ ടൌണ്‍ഷിപ്പ്, പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിന് സമീപം പാര്‍പ്പിട സമുച്ചയവും ഷോപ്പിംഗ് മാളും, വൈക്കത്തിനടു ത്ത് പൂത്തോട്ട, കൊച്ചി പനങ്ങാട് എന്നിവിടങ്ങളില്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ളക്സുകള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.

ശാന്തിഗിരി ആശ്രമവുമായി ചേര്‍ന്ന് വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഒരുമിച്ച ് പ്രവര്‍ത്തിക്കാനും ധാരണയായി. പ്രാരംഭമായി ബഹറിനില്‍ ശാ ന്തിഗിരിയുമായി ചേര്‍ന്ന് ആയുര്‍വേദ-സി2 ഹോസ്പിറ്റല്‍ ആരംഭിച്ചുകഴിഞ്ഞു.