സിഡ്നിയില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന ധ്യാനം ഒക്ടോബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍
Monday, September 29, 2014 8:23 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ സിഡ്നിയിലെ പ്രവാസികളായ മലയാളികളുടെ അഭ്യര്‍ഥനയെതുടര്‍ന്ന് ലോകപ്രശസ്ത സുവിശേഷ പ്രാസംഗികനും മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ മുന്‍ ഡയറക്ടറുമായ ഫാ. മാത്യു നായ്ക്കംപറമ്പിലും സംഘവും നയിക്കുന്ന ധ്യാനം ഒക്ടോബര്‍ നാല്, അഞ്ച് ആറ് (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ നടക്കും.

ശനി, ഞായര്‍ തീയതികളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയും തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുമാണ് ധ്യനം.

ഫാ. ആന്റണി തെക്കേനത്ത്, ജോര്‍ജ് കണിച്ചായ്, സിസ്റര്‍ തെരേസ വാരക്കുളം എഫ്സിസി എന്നിവരും വചനം പ്രഘോഷിക്കും.

അഞ്ചിന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാനക്കും ധ്യാനത്തിനും ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കാര്‍മികത്വം വഹിക്കും.

ധ്യാനത്തിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോബി കടമ്പാട്ടുപറമ്പില്‍ 0409 565113. ജയിംസ് ജോസഫ് 0418 445027.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഠീീിഴമയയശല ജൌയഹശര ടരവീീഹ, ീുുീശെലേ 164 ആശിമഹീിഴ ഞറ, ഛഹറ ഠീീിഴമയയശല.