ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി ഓസ്ട്രേലിയ അനുശോചിച്ചു
Saturday, March 7, 2015 5:33 AM IST
ബ്രിസ്ബെയ്ന്‍: കേരള നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി. കാര്‍ത്തിയേന്റെ നിര്യാണത്തില്‍ ഒഐസിസി ഓസ്ട്രേലിയ അനുശോചിച്ചു.

ദേശീയ ചെയര്‍മാന്‍ സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഒഐസിസി നേതാക്കളായ ടോം ജോസഫ്, ജോളി കരിമന്തി, ബിസ്മി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജി. കാര്‍ത്തികേയന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ ഏകകക്ഷിഭരണം എന്ന മുദ്രാവാക്യവുമായി കേരളത്തിലെ യുവാക്കളെ പുളകംകൊള്ളിച്ച നേതാവായിരുന്നുവെന്നും മികച്ച പാര്‍ലമെന്റേറിയനും വാഗ്മിയും മികച്ച ഭരണകര്‍ത്താവുമായിരുന്നുവെന്നും യോഗം വിലയിരുത്തി.

മെല്‍ബണ്‍: ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയായുടെ അധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ ഒഐസിസി നേതാക്കളായ ഹൈനസ് ബിനോയി, പി.വി. ജിജേഷ്, സോബന്‍ പൂഴിക്കുന്നേല്‍, ജോസഫ് പീറ്റര്‍, ജിജോ ജോസഫ്, തമ്പി ചെമ്മനം, ജോമോന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.