'തൈക്കുടം ബ്രിഡ്ജ് ലൈവ് ഇന്‍ ഓസ്ട്രേലിയ'
Monday, March 9, 2015 7:29 AM IST
പെര്‍ത്ത്: ചുരുങ്ങിയ കാലം കൊണ്ടു ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ലക്ഷക്കണക്കിന് ആരാധകരുടെ മനം കവര്‍ന്ന പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ 'തൈക്കുടം ബ്രിഡ്ജ്' ന്റെ ഓസ്ട്രേലിയയിലെ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന സംഗീതയാത്രക്ക് മാര്‍ച്ച് 13 നു പെര്‍ത്തില്‍ തുടക്കം കുറിക്കുന്നു. ഓസ്ട്രേലിയയിലെ ആറു പ്രധാന നഗരങ്ങളിലായാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.

പഴയ ഗാനങ്ങള്‍ക്ക് പുത്തന്‍ തലമുറയുടെ സംഗീത അഭിരുചികള്‍ക്കനുസരിച്ചുള്ള ആലാപനശൈലിയുമായി ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ടവരാകാന്‍ തൈക്കുടം ബ്രിഡ്ജിനു അധികകാലമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ഇതു തന്നെയാണു അവരുടെ സംഗീതപ്പെരുമയുടെ മുഖമുദ്ര.

യുകെയില്‍ സമാനമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ള ഹാര്‍ട്ട് ബീറ്റ്സ് ആന്‍ഡ് സഹായാസ് ആണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍. ഹാര്‍ട്ട് ബീറ്റ്സ് ആന്‍ഡ് സഹായാസ് അവതരിപ്പിക്കുന്ന പ്രഥമ ഓസ്ട്രലിയന്‍ പരിപാടിയാണ് 'തൈക്കുടം ബ്രിഡ്ജ് ലൈവ് ഇന്‍ ഓസ്ട്രേലിയ'.

ടിക്കറ്റുകള്‍ ഇനിയും വാങ്ങാത്തവര്‍ താഴെ പറയുന്ന സംഘാടക സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു നിങ്ങളുടെ ടിക്കറ്റുകള്‍ ഉറപ്പാക്കണമെന്ന് ഹാര്‍ട്ട് ബീറ്റ്സ് ആന്‍ഡ് സഹായാസ് അധികൃതര്‍ അറിയിച്ചു.

പരിപാടി നടക്കുന്ന തീയതിയും സ്ഥലവും ബന്ധപ്പെടേണ്ട നമ്പരും ചുവടെ: മാര്‍ച്ച് 13 ന് (പെര്‍ത്ത്) ഐപ്പ് ഈപ്പന്‍ (0419 532 641), 14 ന് (അഡ്ലെയ്ഡ്) ജിസ്മോന്‍ ജെയിംസ് (0430 242 482), 15 ന് (വൂള്ളന്‍ഗോംഗ്) റോഷി ബ്രൌെണ്‍ (0404 918 484), 18 ന് (ഓറഞ്ച്) സുജി സ്കറിയ (0470 762 521), 20ന് (കാന്‍ബറ) റോഷന്‍ മേനോന്‍ (0400 101 825), 21 ന് (മെല്‍ബണ്‍) ഡോ. ഷാജി വര്‍ഗീസ് (0401 865 790).

റിപ്പോര്‍ട്ട്: സാബു ജോസഫ്