കെ.വി. തോമസിനു മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
Saturday, April 18, 2015 6:26 AM IST
മെല്‍ബണ്‍: മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് എംപിക്ക് ഒഐസിസി ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിനിധിയായിട്ടാണ് ഔദ്യോഗിക സന്ദര്‍ശനാര്‍ഥം കെവി. തോമസ് അഡ്ലെയ്ഡില്‍ എത്തിയത്. ഒഐസിഐയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ഡാന്റിനോംഗില്‍ വിവിധ മലയാളി സംഘടകളെ ഉള്‍പ്പെടുത്തി പൌര സ്വീകരണവും സംഘടിപ്പിച്ചിട്ടുണ്ട്.

മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണത്തിന് ഒഐസിസി നേതാക്കളായ ഷിബു വര്‍ഗീസ്, അരുണ്‍ പാലയ്ക്കലോടി, ഹൈനസ് ബിനോയി, പി.പി. ജിതേഷ്, ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ, ജോസഫ് പീറ്റര്‍, തമ്പി ചെമ്മനം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍