ശബരീനാഥിന്റെ ഉജ്ജ്വല വിജയം: പ്രവാസി കേരള കോണ്‍ഗ്രസ് അഭിനന്ദിച്ചു
Tuesday, June 30, 2015 8:22 AM IST
മെല്‍ബണ്‍: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശബരിനാഥ് നേടിയ ഉജ്ജ്വല വിജയം യുഡിഎഫ് സര്‍ക്കാരിന്റെ വികസനത്തിനും കരുതലിനും ഉളള അംഗീകാരമായി കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തിയെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ കമ്മിറ്റി ശബരീനാഥിനുളള ടെലഫോണ്‍ ആശംസയില്‍ അറിയിച്ചു.

ധനകാര്യ മന്ത്രി കെ.എം. മാണിയെയും മറ്റു യുഡിഎഫ് നേതാക്കന്മാരേയും കരിതേച്ച് കാണിക്കാനുളള പ്രതിപക്ഷത്തിന്റെ നീക്കത്തിനെതിരേ അരുവിക്കരയിലെ ജനങ്ങള്‍ വിജയത്തിലൂടെ പ്രതികരിച്ചത്. കഴിഞ്ഞ അമ്പതു വര്‍ഷക്കാലമായി കേരളത്തിലെ പൊതു ജീവിതത്തില്‍ നിറസാന്നിധ്യമായി മാറിയ കെ.എം. മാണിയെ ബാര്‍ കോഴയുടെ പേരില്‍ കരിതേച്ചു കാണിക്കാന്‍ ശ്രമിച്ചവര്‍ ഈ തെരഞ്ഞെടുപ്പിലൂടെ ഇളിഭ്യരായി മാറിയെന്നും പി.സി. ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ നനഞ്ഞ പടക്കമായി ഈ തെരഞ്ഞെടുപ്പിലൂടെ മാറിയെന്നും പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കനും മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്യന്‍ ജേക്കബും പ്രതികരിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥിനു വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് നേതാക്കളായ അലക്സ് കുന്നത്ത്, സജി മുണ്ടയ്ക്കല്‍, തോമസ് വാതനപ്പളളി, ജോജി കാഞ്ഞിരപ്പളളി, സാബു എടത്വ, കിഷോര്‍ ജോസ്, ടോമി കുഞ്ചെറിയ എന്നിവര്‍ സംസാരിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി ശബരീനാഥിന്റെ ഉജ്ജ്വല വിജയത്തിനു ഒഐസിസി ഓസ്ട്രേലിയ നേതാക്കളായ സി.പി. സാജു, ജോസഫ് പീറ്റര്‍, ബിജു സ്കറിയ, ഹൈനസ് ബിനോയി, അരുണ്‍ പാലക്കലോടി, സോബന്‍ പൂഴിക്കുന്നേല്‍ എന്നിവര്‍ ടെലിഫോണിലൂടെ ആശംസകള്‍ നേര്‍ന്നു.

മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, കെ.എം. മാണി, രമേശ് ചെന്നിത്തല തുടങ്ങിയ യുഡിഎഫ് നേതാക്കന്മാരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ജനങ്ങള്‍ നല്‍കിയത്.

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രേലിയ, കമ്മിറ്റിയും ഒഐസിസി ഓസ്ട്രേലിയ കമ്മിറ്റിയും സംയുക്തമായി ശബരീനാഥിനെ ടെലഫോണിലൂടെ ആദ്യമായി ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നതിനു ക്ഷണിക്കുകയും സന്തോഷപൂര്‍വം അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തിട്ടുണ്െടന്ന് ഒഐസിസി നേതാക്കള്‍ പറഞ്ഞു.