ലീഡറുടെ സ്മരണയില്‍ കുവൈറ്റ് ഒഐസിസി
Monday, July 6, 2015 8:22 AM IST
കുവൈറ്റ്: ജന്മദിനം ആഘോഷിച്ചും ജ്വലിക്കുന്ന ഓര്‍മയില്‍ പ്രണാമമര്‍പ്പിച്ചും മൌനപ്രാര്‍ഥനയോടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയും ഒഐസിസി പ്രവര്‍ത്തകര്‍ കെ. കരുണാകരന്റെ ഓര്‍മ പുതുക്കി.

ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്ത ജന്മദിനാഘോഷ പരിപാടിയില്‍ വൈസ് പ്രസിഡന്റ്മാരായ എബി വരിക്കാട്, ഹമീദ് കേളോത്ത്, ദേശീയ ട്രഷറര്‍ രാജീവ് നടുവിലേമുറി, കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അനില്‍ കല്ലാര്‍, വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ, സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു ചെന്നിത്തല, കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷംസു ഓയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍