ജോണ്‍ പിറവത്തിനു യാത്രയയപ്പു നല്‍കി
Monday, July 20, 2015 5:11 AM IST
ഡാര്‍വിന്‍ (ഓസ്ട്രേലിയ): ഗോള്‍ഡ് കോസ്റിലേക്കു സ്ഥലം മാറിപ്പോകുന്ന ഒഐസിസി ഡാര്‍വിന്‍ പ്രസിഡന്റ് ജോണ്‍ പിറവത്തിനു പ്രവര്‍ത്തകര്‍ ഊഷ്മള യാത്രയയപ്പു നല്‍കി.

ഡാര്‍വിന്‍ ജിംഗ്ളി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ എംബ്ളം ആലേഖനം ചെയ്ത മൊമെന്റോ നല്‍കി ആദരിച്ചു. സെക്രട്ടറി ഏലിയാസ് വള്ളിക്കാട്ടില്‍, ആന്റണി തുരുത്തേല്‍, ജോണ്‍ ചാക്കോ എന്നിവര്‍ ചടങ്ങില്‍ അഥിതികളായിരുന്നു. തുടര്‍ന്ന് ഓവര്‍സീസ് കോണ്‍ഗ്രസിന്റെ എക്സിക്യൂട്ടീവു കൂടി ഏലിയാസ് വള്ളിക്കാട്ടിലിനെ ഒഐസിസി ഡാര്‍വിന്‍ പ്രസിഡന്റായും ഷാജഹാന്‍ ഐസക്കിനെ വൈസ് പ്രസിഡന്റായും അജി പീറ്ററിനെ സെക്രട്ടറിയായും വിജു ജോസഫിനെ ട്രഷററായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെംബര്‍മാരായി പി.കെ. ജോണ്‍സണ്‍, കുര്യാക്കോസ് ടി. മത്തായി, ഇമ്മാനുവല്‍ ലൂക്ക് എന്നിവരെ തെരഞ്ഞെടുത്തു.

ഡാര്‍വിന്‍ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുതുമെന്നും നാളിതുവരെ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജോണ്‍ പിറവം നന്ദി പറഞ്ഞു. യോഗത്തില്‍ ഷാജഹാന്‍ ഐസക് സ്വാഗതവും രാജീവ് തൈയില്‍ നന്ദിയും പറഞ്ഞു. ഇന്ത്യയുടെ 69-ാമത് സ്വാതന്ത്യ്രദിനാഘോഷം ഡാര്‍വിനില്‍ വിപുലമായി നടത്താനും യോഗം തീരുമാനിച്ചു.