സണ്‍ഷൈന്‍ കോസ്റില്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
Tuesday, August 11, 2015 8:23 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ പ്രകൃതി രമണീയമായ ടൂറിസ്റ് കേന്ദ്രമായ സണ്‍ഷൈന്‍ കോസ്റില്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു.

സണ്‍ഷൈന്‍ കോസ്റ് മലയാളി അസോസിയേഷന്റെ ഉദ്ഘാടനം ഓഗസ്റ് 21നു (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് കൂലം സിവിക് സെന്ററില്‍ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാ, കായിക പരിപാടികളും സിനിമാല ടീമിന്റെ ഗാനമേളയും നടക്കും.

ഓണാഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി