മെല്‍ബണിലെ ഇന്ത്യന്‍ സ്വാതന്ത്യ്രദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, August 12, 2015 6:17 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ നക്കുന്ന സ്വാതന്ത്യ്രദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഒഐസിസി വിക്ടോറിയന്‍ പ്രസിഡന്റ് ജോസഫ് പീറ്ററും സെക്രട്ടറി ജിജേഷ് കണ്ണൂരും അറിയിച്ചു.

ഓഗസ്റ് 15നു (ശനി) വൈകുന്നേരം നാലു മുതല്‍ സ്പ്രിംഗ്വെയ്ല്‍ എഡിന്‍ബര്‍ഗ് ഹാളിലാണ് ആഘോഷ പരിപാടികള്‍. ചടങ്ങില്‍ ഒഐസിസി നേതാക്കള്‍ പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികള്‍ക്കുശേഷം അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കും.

വിലാസം: 13 ഉീംഹശിഴ അ്ലിൌല, ഋറശിയൌൃഴവ ഞീമറ, ടുൃശിഴ്മഹല, ങലഹയീൌൃി ഞലള 80 ഉഎ.

റിപ്പോര്‍ട്ട്: സി.പി. സാജു