ബ്രിസ്ബെയ്നില്‍ ഓള്‍ ഓസ്ട്രേലിയ വടംവലി മത്സരം ഓഗസ്റ് 22ന്
Tuesday, August 18, 2015 5:51 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്ബെയ്നിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഓസ്ട്രേലിയ വടംവലി മത്സരം ഓഗസ്റ് 22നു (ശനി) നടക്കും.

അക്വേഷ്യ റിഡ്ജ് ഔവര്‍ ലേഡി ഓഫ് ഫാത്തിമ പ്രൈമറി സ്കൂള്‍ ഗ്രൌണ്ടില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയാണു മത്സരം.

ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മത്സരത്തില്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിരവധി ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.

ഒന്നാം സമ്മാനം 1001 ഡോളറും രണ്ടാം സമ്മാനം 501 ഡോളറും മൂന്നാം സമ്മാനം 251 ഡോളറുമാണു സമ്മാനത്തുക. കൂടാതെ വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും നിരവധി സമ്മാനങ്ങളും ലഭിക്കും.

കൈരളി ബ്രിസ്ബെയ്ന്‍ അംഗങ്ങള്‍ക്കായിട്ടുള്ള സ്പോര്‍ട്സ് ഡേയും ഇതോടൊപ്പം നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കൈരളി ഭാരവാഹികളുമായി ബന്ധപ്പെട്ട് പേര് രജിസ്റര്‍ ചെയ്യുകയോ, 22നു രാവിലെ ഒമ്പതിനു ഗ്രൌണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ വേണമെന്നു സംഘാടകര്‍ അറിയിച്ചു.

വിലാസം: ഛൌൃ ഘമറ്യ ീള എമശോമ ടരവീീഹ, 350 ങീൃശോലൃ ഞീമറ, അരമരശമ ഞകഉഏഋ.

റിപ്പോര്‍ട്ട്: ടോം ജോസഫ്