വാഗവാഗയിലെ ഓണാഘോഷം ഗംഭീരമായി
Monday, August 24, 2015 6:54 AM IST
വാഗവാഗ: വര്‍ണാഭമായ പരിപാടികളോടെ വാഗവാഗ മലയാളി അസോസിയേഷന്‍ ഓണാഘോഷം നടത്തി. രാവിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങളോടെ ആരംഭിച്ച ഓണഘോഷപരിപാടികള്‍ വൈകുന്നേരം സമ്മാനദാനത്തോടെ സമാപിച്ചു.

ഡാരില്‍ മഗ്വിര്‍ (ഉഅഞഥഘ ങഅഏഡകഞഋ) എംപി, വാഗ മേയര്‍ റോഡ് കെന്‍ഡല്‍ (ഞഛഉ ഗഋചഉഋഘഘ) എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജോയ്കുട്ടി മാത്യു അധ്യക്ഷത വഹിച്ചു. ഡോ. ബാല്‍കൃഷ്ണ, അസോസിയേഷന്‍ സെക്രട്ടറി റെജി വര്‍ഗീസ്, വൈസ് പ്രസിഡന്റ് അനില്‍ തോമസ് പിആര്‍ഒ ജോണ്‍സണ്‍ മാമലശേരി എന്നിവര്‍ പ്രസംഗിച്ചു. ജീസ ജോണ്‍സണ്‍ മാസ്റര്‍ ഓഫ് ദി സെറിമണി ആയിരുന്നു.

വിഭവ സമൃദ്ധമായ ഓണസദ്യയില്‍ 250ല്‍പരം ആളുകള്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന കലാവിരുന്ന് കേരളീയ നാടന്‍ കലകളുടെ സംഗമവേദിയായി. തിരുവാതിരയും കോല്‍കളിയും വിവിധ നൃത്തകലാരൂപങ്ങളും അരങ്ങു കൊഴുപ്പിച്ചു. വാഗ വടക്കന്‍സ്, വാഗ തെക്കന്‍സ് എന്നീ രണ്ടു ടീമുകളായിട്ടാണ് മത്സരങ്ങള്‍ നടന്നത്. വടക്കന്‍സ് ടീം ഓവറോള്‍ ചാമ്പ്യന്മാരായി.