സുന്ദര്‍ പത്മനാഭന്‍ നിര്യാതനായി
Monday, September 28, 2015 8:14 AM IST
ഡാര്‍വിന്‍: കെഎസ്ആര്‍ടിസി എംപ്ളോയിസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവും പ്ളാനിംഗ് ബോര്‍ഡില്‍ ഉദ്യോഗസ്ഥനുമായിരുന്ന പുനലൂര്‍ കലയനാട് ശ്രീപത്മത്തില്‍ സുന്ദര്‍ പത്മനാഭന്‍ (63) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: ജലജ (ഡാര്‍വിന്‍ ആശുപത്രിയിലെ സ്റാഫ് നഴ്സ്). മക്കള്‍: സുജീഷ്, അജീഷ്. മരുമക്കള്‍: കെയ്, മിഹ. കൊച്ചുമക്കള്‍: അയാന്‍, ആംഗസ്.

ഡര്‍വിന്‍ മലയാളി ഫോറം മുന്‍ പ്രസിഡന്റും തത്വമസി എന്ന സംഘടനയുടെ മുന്‍ കമ്മിറ്റി അംഗവുമായിരുന്ന സുന്ദര്‍ അര്‍ബുദരോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ സുന്ദര്‍ അയര്‍ലന്‍ഡിലേക്കും പിന്നീട് ഡാര്‍വിനിലേയ്ക്കും കുടിയേറുകയായിരുന്നു.