ജപമാലരാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു
Monday, October 19, 2015 6:21 AM IST
തൌരങ്ങ: ന്യൂസിലന്‍ഡിലെ തൌരങ്ങയില്‍ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു. ഒക്ടോബര്‍ 15നു (വ്യാഴം) സെന്റ് മേരീസ് ദേവാലയത്തില്‍ കേരള കാത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിലായിരുന്നു തിരുനാളാഘോഷം.

ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചാപ്ളെയിന്‍ ഫാ. സിജോ ആന്റണി സിഎംഐ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുസ്വരൂപവും വഹിച്ച് ജപമാലയും ചൊല്ലി നടന്ന പ്രദക്ഷിണം ഏറെ ഭക്തിസാന്ദ്രമായിരുന്നു.

ഷാജി പാപ്പച്ചന്‍, മിഥുന്‍, ആവിഷ്, ഡോണ, സുമി തുടങ്ങിയവര്‍ തിരുനാളാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: തദേവൂസ് മാണിക്ക്യത്താന്‍