'ഓസ്ട്രേലിയ എന്റെ ഹൃദയ ഭൂമി' ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു
Monday, November 16, 2015 8:49 AM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയന്‍ പ്രവാസി മലയാളികള്‍ നിര്‍മിച്ച് ദിലീപ്, ജോസ് സംവിധാനം ചെയ്ത 'ഓസ്ട്രേലിയ എന്റെ ഹൃദയ ഭൂമി' എന്ന സിനിമയുടെ ടിക്കറ്റ് വില്‍പ്പന കേരളത്തിന്റെ പ്രിയ കവി പ്രഫ. മധുസൂദന്‍ നായര്‍ അഡ്ലെയ്ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സജി ചിറ്റിലപ്പള്ളിക്ക് നല്‍കി നിര്‍വഹിച്ചു.

പ്രവാസി മലയാളികളുടെ ഇതുപോലുള്ള സംരംഭങ്ങള്‍ മലയാള ഭാഷയുടെ നിലനില്‍പ്പിനും കൈമാറ്റത്തിനും ഉപകാരപ്രദമാകുമെന്ന് പ്രഫ. മധുസുദന്‍ നായര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

അഡ്ലെയ്ഡിലെ പൊതു പ്രവര്‍ത്തകനും സംഘാടകനുമായ സുനില്‍ ഫിലിപ്പിന്റെ മകന്‍ ഫിലിപ്പ് സുനിലും ദിയ ബെന്നിയുമാണ് സിനിമയിലെ ബാലതാരങ്ങള്‍. മെല്‍ബണിലെ ഷാജി ജേക്കബാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 13 മുതല്‍ ഓസ്ട്രേലിയായിലെ വിവിധ സംസ്ഥാനങ്ങളില്‍ സിനിമ റിലീസ് ആകും. സിനിമയുടെ ടിക്കറ്റ് അഡ്ലെയ്ഡ്, മെല്‍ബണ്‍ എന്നിവിടങ്ങളില്‍നിന്നും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: സുനില്‍ ഫിലിപ്പ് 0433211444, ഷാജി ജയ്ക്കബ് 0432088458.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍