കെഎംസിസി ഫുട്ബോള്‍: മലപ്പുറം ജില്ല ജേതാക്കള്‍
Tuesday, December 1, 2015 10:11 AM IST
ദുബായി: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായി കെഎംസിസി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ല ജേതാക്കളായി.

അത്യന്തം ആവേശം നിറഞ്ഞ കലാശപോരാട്ടത്തില്‍ നിശ്ചിത സമയത്തിലും എക്സ്ട്രാ സമയത്തിലും തുല്യത പാലിച്ചതിനെത്തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൌട്ടില്‍ കൊല്ലത്തെയാണ് മലപ്പുറം പരാജയപ്പെടുത്തിയത്.

ദുബായി അല്‍ കവാനീജ് സ്റേഡിയത്തില്‍ പന്ത്രണ്ട് ജില്ലകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ലീഗ് റൌണ്ട് മുതല്‍ എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കാതെയാണ് മലപ്പുറം ചാമ്പ്യന്മാരായത്.

ആദ്യ സെമിയില്‍ തൃശൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് മലപ്പുറവും രണ്ടാം സെമിയില്‍ കൊല്ലം പെനാല്‍റ്റി ഷൂട്ടില്‍ കാസര്‍ഗോഡിനെയും തോല്‍പ്പിച്ചാണ് കലാശ പോരാട്ടത്തിനു എത്തിയത്.

ജേതാക്കള്‍ക്കുള്ള ട്രോഫി അറബ് പ്രമുഖന്‍ സയിദ് മുഹമ്മദ് ബിന്‍ സുബൈഹും കാഷ് അവാര്‍ഡ് ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയും സമ്മാനിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍