ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അരങ്ങ് തകര്‍ക്കുന്നു
Tuesday, December 29, 2015 8:03 AM IST
മെല്‍ബണ്‍: ഈ വര്‍ഷത്തെ ക്രിസ്മസും ന്യൂഇയറും സംയുക്തമായി മെല്‍ബണ്‍ മലയാളികള്‍ ആഘോഷിക്കുന്നു. മെല്‍ബണിലെ ഘ്യിറവൌൃ മലയാളിസമൂഹം ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മെല്‍ബണിലെ ഏറ്റവും കൂടുതല്‍ പുതിയ വീടുകള്‍ ഉള്ള സ്ഥലമാണ് ഘ്യിറവൌൃ. ക്രിസ്മസ് കേക്കുകള്‍ വീടുകളില്‍ ഉണ്ടാക്കി പരസ്പരം കൈമാറുന്ന സ്നേഹത്തിന്റെയും ഐക്യത്തിന്റേയും കൂട്ടായ്മയായി ഘ്യിറവൌൃ മലയാളി സമൂഹം മാറിക്കഴിഞ്ഞു. കുട്ടികളുടെ കലാപരിപാടികളും മുതിര്‍ന്നവരുടെ ക്രിസ്മസ് പാട്ടുകളും ക്രിസ്മസ് സായാഹ്നത്തിനു ചാരുത പകര്‍ന്നു.

ഘ്യിറവൌൃ മലയാളി സമൂഹത്തിന്റെ ആദ്യകാല നേതാക്കന്മാരായ ജോര്‍ജ് വര്‍ഗീസ്, ചാക്കോ അരീക്കല്‍, ജോഷ്വ മാത്യു, ഷാജന്‍ ജോര്‍ജ്, സജി മുണ്ടയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ഡാന്‍ഡിനോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ കേളി ഓസ്ട്രേലിയ, മെല്‍ബണിലെ ബെറിക് അയല്‍ക്കൂട്ടം, ഗ്ളോബല്‍ മലയാളി കൌണ്‍സില്‍, ഫ്രാങ്ക്സ്റണ്‍ മലയാളി കമ്യൂണിറ്റി, മെല്‍ബണ്‍ ക്നാനായ കാത്തലിക് കോണ്‍ഗ്രസ്, മൈത്രി ഓസ്ട്രേലിയ തുടങ്ങി വിവിധ സംഘടനകളും ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍