പോളച്ചന്‍ മേനാച്ചേരി നിര്യാതനായി
Monday, March 21, 2016 7:09 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയ ദേശീയ ഉപാധ്യക്ഷന്‍ മാര്‍ട്ടിന്‍ ഉറുമീസിന്റെ സഹോദരനും ബാംബു കോര്‍പറേഷന്‍ ഉദ്യോഗസ്ഥനുമായ പോളച്ചന്‍ മേനാച്ചേരി നിര്യാതനായി. സംസ്കാരം മാര്‍ച്ച് 22നു (ചൊവ്വ) രാവിലെ 10.30ന് കവരപ്പറമ്പ് ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍.

ഭാര്യ: ആനി ചേരാനല്ലൂര്‍ മനയ്ക്കപ്പടി കുടുംബാംഗം. മകള്‍: നിമ്മി (നഴ്സ്, സാന്‍ജോ ഹോസ്പിറ്റല്‍ പെരുമ്പാവൂര്‍). കൂവപ്പടി ബെത്ലെഹം അഭയഭവന്‍ ഡയറക്ടര്‍ മേരി എസ്തപ്പാന്‍ സഹോദരിയാണ്.

പരേതന്റെ നിര്യാണത്തില്‍ ഓസ്ട്രേലിയയിലെ മേനാച്ചേരി ഫാമിലി അസോസിയേഷന്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍