വിശുദ്ധവാരാഘോഷങ്ങള്‍ സമാപിച്ചു
Friday, April 1, 2016 4:55 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലും ഫോക്കനാര്‍ സെന്റ് മാത്യൂസ് ദേവാലയത്തിലും നടന്ന വിശുദ്ധവാര ആഘോഷങ്ങള്‍ ഈസ്റര്‍ തിരുക്കര്‍മങ്ങളോടെ സമാപിച്ചു.

ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പുക്കല്‍ എന്നിവര്‍ വിവിധ സെന്ററുകളില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും കാലുകഴുകല്‍ ശുശ്രൂഷയ്ക്കും കാര്‍മികത്വം വഹിച്ചു.

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈസ്റര്‍ കലാസന്ധ്യ ഏപ്രില്‍ മൂന്നിനു വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കും. തുടര്‍ന്നു ഡിന്നറും നടക്കുമെന്നു കൈക്കാരന്മാരായ സ്റീഫന്‍ ഓക്കാടനം സോളമന്‍ ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍