ക്രഗിബേണില്‍ മലയാള സിനിമ 'കലി' ഏപ്രില്‍ 10ന്
Tuesday, April 5, 2016 12:59 AM IST
മെല്‍ബണ്‍: മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ദുല്‍ഖര്‍ സല്‍മാനും പ്രേമത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സായി പല്ലവിയും ഒരുമിച്ച് അഭിനയിക്കുന്ന മലയാള ചലച്ചിത്രം കലി ക്രഗിബേണ്‍ യുണൈറ്റഡ് സിനിമാസില്‍ ഏപ്രില്‍ 10നു (ഞായര്‍) വൈകുന്നേരം 6.30നു പ്രദര്‍ശിപ്പിക്കുന്നു.

തമാശയും പ്രണയവും ആക്ഷനും സസ്പെന്‍സുമെല്ലാം നിറഞ്ഞ സിനിമ വര്‍ണം ഇവന്റ്സ് ആണ് ക്രഗിബേണില്‍ എത്തിക്കുന്നത്.

മൂക്കിന്‍ തുമ്പില്‍ ദേഷ്യവുമായി വരുന്ന സിദ്ദു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യായായാണ് സായി പല്ലവി വേഷമിടുന്നത്. ഇവരെ കൂടാതെ ചെമ്പന്‍ വിനോദ്, വിനായകന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സമീര്‍ താഹിറാണ്.

ടിക്കറ്റുകള്‍ക്ക്: 0423 704 504, 0431 465 175. ഓണ്‍ലൈന്‍ ബുക്കിംഗ്: ംംം.ൃ്യയീീസശിഴ.രീാ/ഗഥഠച

റിപ്പോര്‍ട്ട്: പോള്‍ മേനാച്ചേരി