സണ്ണി സ്റീഫന്‍ സമാധാന സന്ദേശവുമായി ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലും
Friday, April 8, 2016 6:03 AM IST
ബ്രിസ്ബെയ്ന്‍: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബംങ്ങളെ വിശ്വാസത്തിലും സ്നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൌണ്‍സിലറും വചനപ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ സണ്ണി സ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം ന്യൂസിലാന്‍ഡിലും ഓസ്ട്രേലിയയിലുമുള്ള വിവിധ ദേവാലയങ്ങളില്‍ ഏപ്രില്‍ 12 മുതല്‍ മേയ് 23 വരെ നടക്കും.

36 വര്‍ഷത്തെ കൌണ്‍സിലിംഗ് അനുഭവങ്ങള്‍ പങ്കുവച്ച് സണ്ണി സ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുമെന്ന് വേള്‍ഡ് പീസ് മിഷന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബി കട്ടിക്കാട് അഭിപ്രായപ്പെട്ടു.

സണ്ണി സ്റീഫനുമായി കൌണ്‍സിലിംഗിനും സൌകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ംീൃഹറുലമരലാശശീിൈരീൌിരശഹ@ഴാമശഹ.രീാ

ആന്റണി പയ്യപ്പള്ളി (ന്യൂസിലാന്‍ഡ്) 64 220 158 814, മാത്യു ജോസ് ഓസ്ട്രേലിയ (മെല്‍ബണ്‍) +61 414 728 701, ആന്റണി യേശുദാസ് (സിഡ്നി) 61 404 452 195,

ഷാജി (മെല്‍ബണ്‍) 61 401 221 343.

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍