'ഓസ്ട്രേലിയന്‍ ഡ്രീംസ് 2016' ജൂണ്‍ ഒമ്പതു മുതല്‍ 19 വരെ
Monday, April 11, 2016 5:58 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഡ്രീംസ് 2016 ജൂണ്‍ ഒമ്പതു മുതല്‍ 19 വരെ വിവിധ ഓസ്ട്രേലിയന്‍ നഗരങ്ങളില്‍ അരങ്ങേറുന്നു. സമന്വയ് ഇവന്റ്സ് മെല്‍ബണ്‍ അവതരിപ്പിക്കുന്ന ഷോയില്‍ പ്രശസ്ത പിന്നണിഗായകരായ വിജയ് ശേശുദാസ്, റിമി ടോമി, അഫ്സല്‍ തുടങ്ങിയവരും ചലച്ചിത്രതാരം രമ്യാ നമ്പീശന്‍, ടിനി ടോം വോഡാഫോണ്‍ കോമഡി ഫെയിം ജോമി പാലാ, അജീഷ് കോട്ടയം എന്നിവരും അണിനിരക്കുന്നു.

സുശാന്ത് -നിഖില്‍ ടീം ഉള്‍പ്പെടുന്ന ലൈവ് ഓര്‍ക്കസ്ട്ര മറ്റൊരു പ്രധാന ആകര്‍ഷണമാണ്. 20 ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഓസ്ട്രേലിയന്‍ ഡ്രീംസ് 2016 നെ നയിക്കുന്നത് വിജയ് യേശുദാസാണ്.

ജൂണ്‍ 11നു (ശനി) വൈകുന്നേരം അഞ്ചിനു ക്ളേയ്ടണ്‍ റോബര്‍ട്ട് ബ്ളാക് വുഡ് തിയറ്ററിലാണ് ആദ്യ ഷോ അരങ്ങേറുക.

വിവരങ്ങള്‍ക്ക്: ജോബിന്‍ 0469 818 945, സെബി 0433 991 034, ആനന്ദ് 0433 911 666, വസന്ത് 0437 171 507, സിജിന്‍ 0410 795 333, ജോസ് 0423 860 204, മോറിസ് 0403 451 139, അഷ്റഫ് 0469 824 716, ഹരി 0416 342 334.