അട്ടപ്പാടിയിലെ ഊരുകളില്‍ കുടിവെള്ളവുമായി ഇന്ത്യന്‍ മലയാളിയും, എംസിഎസ്സിയും
Wednesday, April 20, 2016 5:11 AM IST
മെല്‍ബണ്‍ : ചുട്ടു പൊള്ളുന്ന കേരളത്തില്‍ കുടിവെള്ളത്തിനായി ദാഹിക്കുന്ന അട്ടപാടിയിലെ ഊരുകളില്‍ ശുദ്ധജലം വിതരണം നടത്തി. ഇന്ത്യന്‍ മലയാളി മാഗസിന്റേയും മെല്‍ബണിലെ മലയാളം കള്‍ച്ചറല്‍ സ്റഡി സെന്ററിന്റെയും ആഭിമുഖ്യത്തിലായിയിരുന്നു സംഘടിപിച്ചത്.

വരള്‍ച്ചയുടെ കെടുതി അനുഭവിക്കുന്ന ജനതയോട് എളിയ നിലയില്‍ ഐക്യപ്പെടുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഈ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചത്. കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടുന്ന അട്ടപാടിയിലെ അമ്മമാരെയും സഹോദരിമാരെയും കുറിച്ചുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും ചാനലുകളില്‍ കണ്ടതിനെ തുടര്‍ന്നാണു ഒരു ഊരിലെങ്കിലും ഒരു കുടം വെള്ളം എത്തിക്കണമെന്ന ആശയം ഉണ്ടായത്. കേരളത്തിലെ പ്രമുഖ ട്രൈബല്‍ ആക്റ്റിവിസ്റ് ധന്യ രാമന്റെ മേല്‍നോട്ടത്തില്‍ അതാതു പ്രദേശത്തെ പ്രാദേശിക ട്രൈബല്‍ പ്രമോട്ടര്‍മാരുടെയും വനം- പോലീസ് വകുപ്പിന്റെയും സഹകരണത്തോടെയാന്നു കുടിവെള്ളം വിതരണം ചെയ്യുതത്. അട്ടപ്പാട്ടി, കള്ളക്കരയിലും നരസിമുക്കിലും കൊട്ടമേടും , അട്ടപ്പാടിയിലെ ഭൂതി വഴി ഊരിലും തൊട്ടടുത് 30 കുടുംബങ്ങളുള്ള അമ്മന്‍ കോവില്‍ ഊരിലും ശുദ്ധ ജലം വിതരണം ചെയ്തു . വാഹന സൌകര്യം ഉള്ള സ്ഥലങ്ങളില്‍ ടാങ്കറിലും അല്ലാത്ത സ്ഥലങ്ങളില്‍ വലിയ ബാരലുകളിലും ആയിരുന്നു വെള്ളം നല്കിയത്. മെയ് മാസത്തില്‍ രണ്ടാംഘട്ട ജലവിതരണം നടത്തും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍