വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 24ന്
Monday, June 20, 2016 8:18 AM IST
മെല്‍ബണ്‍: അദ്ഭുതപ്രവര്‍ത്തകനായ പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ 24 നു (വെള്ളി) വൈകുന്നേരം ആറിനു മില്‍പാര്‍ക്കിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ദേവാലയത്തില്‍ ആഘോഷിക്കുന്നു.

ഫാ. ആന്റണി ഗിറോലാമിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ ഫാ. ജോര്‍ജ് ഫെലീഷ്യസ്, ഫാ. മാര്‍ട്ടിന്‍ ജെറമിയ, ഫാ.ആന്റണി ഷാപിന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു വിശുദ്ധന്റെ തിരുസ്വരൂപവും പാദുവായില്‍ നിന്നും കൊണ്ടുവന്ന തിരുശേഷിപ്പും വഹിച്ചു ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവും നടക്കും. തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൌകര്യവും ഉണ്ടായിരിക്കും.

40 പ്രസുദേന്തിമാര്‍ ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്നത്. തിരുനാളിനൊരുക്കമായുള്ള നൊവേന ഏപ്രില്‍ 19 മുതല്‍ എല്ലാ

ചൊവ്വാഴ്ചകളിലും നടത്തി വരുന്നു. ദേവാലയത്തിന്റെ മുമ്പില്‍ സ്ഥാപിക്കുന്ന വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപത്തിന്റെ ധനശേഖരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് പ്രദക്ഷിണത്തിനുശേഷം നടക്കും. സ്നേഹവിരൂന്നോടെ തിരുനാളാഘോഷങ്ങള്‍ സമാപിക്കും.

പള്ളിയുടെ വിലാസം: സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച്, 290 ചൈല്‍ഡ്സ് റോഡ്, മില്‍പാര്‍ക്ക്.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍