വിരലടയാളവുമായി ബന്ധിപ്പിക്കാത്ത സിം കാർഡ് റദ്ദാക്കും
Monday, July 18, 2016 6:13 AM IST
ദമാം: മൊബൈൽ ഫോൺ കണക്ഷൻ റദ്ദു ചെയ്യാതിരിക്കാൻ വിരലടയാളം നൽകുന്നതിനുവേണ്ടി നീട്ടിനൽകിയ സമയ പരിധി അവസാനിക്കാനിരിക്കെ നൽകാത്ത മുഴുവൻ ഉപയോക്‌താക്കളുടെയും മൊബൈൽ ഫോൺ സിം കാർഡുകൾ റദ്ദു ചെയ്യുമെന്നു സൗദി ടെലികോം അതോറിറ്റി അറിയിച്ചു.

പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉള്ളവരും പ്രീ പെയ്ഡ് കണക്ഷൻ ഉള്ളവരും ഡാറ്റാ സിം എടുത്തവരുമാണു ജൂലൈ 20 നകം വിരലയടയാളം നൽകിയിരിക്കണമെന്ന നിബന്ധന ടെലികോം അഥോറിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.

ജനുവരി 21 നാണു മൊബൈൽ ഫോൺ കണക്ഷൻ ലഭിക്കുന്നതിനു വിരലടയാളം നിർബന്ധമാക്കിയത്. നിലവിൽ മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരും തങ്ങളുടെ കണക്ഷൻ റദ്ദു ചെയ്യാതിരിക്കാൻ വിരലടയാളം നൽകിയിരിക്കണമെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.

സമയപരിധി ഏപ്രിൽ 17 വരെയായിരുന്നു നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് നീട്ടി നൽകുകയായിരുന്നു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം