ഇസ്ലാഹി സെന്റർ പ്രസിഡന്റിന്റെ ഭാര്യ നിര്യാതയായി
Tuesday, July 26, 2016 8:10 AM IST
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റും താനൂർ എംടിക്യൂ വിദ്യാഭ്യാസ സ്‌ഥാനപനങ്ങളുടെ സ്‌ഥാപകനുമായ എം.ടി. മുഹമ്മദിന്റെ ഭാര്യ സുഹറ (55) നിര്യാതയായി. ഖബറടക്കം ബുധനാഴ്ച 2.30ന് താനൂർ നടക്കാവ് ജുമാ മസ്ജിദിൽ. പരേത താനൂർ കാട്ടിലങ്ങാടി സ്വദേശിയാണ്.

മക്കൾ: ഷെമിന (കല്ലിങ്ങപ്പറമ്പ് സ്കൂൾ ടീച്ചർ), എൻജി. നുഹ്മാൻ ബഷീർ (ഖത്തർ), ജഫ്ന (കുവൈത്ത്), ഡോ. നൗഫൽ (കുവൈത്ത്), ലുബ്ന. മരുമക്കൾ സുഹൈൽ (തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ ടീച്ചർ), സൽമ (ഖത്തർ), പി.ടി. അൻവർ (കുവൈത്ത്), രഹ്ന (കുറുക്), മുനാസ് (ബിസിനസ്).

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ