ഫുജൈറ കത്തോലിക്ക ദേവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 29ന്
Thursday, July 28, 2016 7:12 AM IST
ഫുജൈറ: ഭരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഫുജൈറ നിത്യസഹായമാതാ കത്തോലിക്കാ പള്ളിയിൽ മലയാളം കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 29നു (വെള്ളി) ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞു 2.45നു നടക്കുന്ന ആഘോഷമായി തിരുനാൾ കുർബാനയ്ക്ക് ഷാർജ ഇടവക വികാരി ഫാ. വർഗീസ് ചെമ്പോളി ഒഎഫ്എം, മുസഫ ഇടവക അസി. വികാരി ഫാ. ജോൺ ഒഎഫ്എം എന്നിവർ കാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം, തിരുശേഷിപ്പുവണക്കം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. സഗായരാജ്, ആത്മീയ ഗുരു ഫാ. ജോയ് വാതല്ലൂർ, മലയാളം കമ്യൂണിറ്റി കോഓർഡിനേറ്റർ ജോർജ് മീനത്തെക്കോണിൽ, തിരുനാൾ കമ്മിറ്റി കൺവീനർ രാജു ജേക്കബ് എന്നിവർ നേതൃത്വം നൽകും.