ഡോ. എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം സംഘടിപ്പിച്ചു
Monday, August 1, 2016 4:56 AM IST
മനാമ: ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും പ്രമുഖ ശാസ്ത്രജ്‌ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം സംഘടിപ്പിച്ചു.

മലബാർ സൽക്കാര റസ്റ്ററന്റിൽ നടന്ന യോഗത്തിൽ ബഹറിൻ ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾചറൽ ഫോറം ചെയർമാൻ അലക്സ് ബേബി അധ്യക്ഷത വഹിച്ചു. ബഹറിൻ ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾചറൽ ഫോറം പ്രസിഡന്റ് സോവിച്ചൻ ചേന്നാട്ടുശേരി കലാം അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഒരു ഇന്ത്യക്കാരന് ഡോ. എ.പി.ജെ. അബ്ദുൾ കാലം ഇന്ത്യൻ ഇന്റർനാഷണൽ പേഴ്സണലാലിറ്റി അവാർഡ് ബഹറിൻ ഇന്ത്യ എഡ്യൂക്കേഷൻ ആൻഡ് കൾചറൽ ഫോറം നൽകുമെന്നു അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ ഏബ്രഹാം ജോൺ, സ്പാക്സ് ഗ്രൂപ്പ് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ഫോർ പിഎം ന്യൂസ് മാനേജിംഗ് എഡിറ്റർ പ്രദീപ് പുവങ്കര, ഐസിആർഎഫ് സെക്രട്ടറി അജയകൃഷ്ണൻ, സിംസ് ആക്ടിംഗ് പ്രസിഡന്റ് തോമസ് ജോൺ, ബഹറിൻ കേരളീയ സമാജം മുൻ പ്രസിഡന്റ് കെ. ജനാർദ്ദനൻ, മുൻ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ആർ. പവിത്രൻ, ആർട്ട് ഓഫ് ലിവിംഗ് കോഓർഡിനേറ്റർ ജയ ശർമ, സെക്രട്ടറി ജേക്കബ് തേക്കുതോട്, ട്രഷറർ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. സിബി തോമസ് സൈമൺ, എഫ്.എം. ഫൈസൽ, സുനിൽ തോമസ് റാന്നി തുടങ്ങിയവർ നേതൃത്വം നൽകി.