വിചാരണ ചെയ്യപ്പെടുന്ന ഇസ്ലാം: സെമിനാർ അബാസിയയിൽ ഓഗസ്റ്റ് അഞ്ചിന്
Tuesday, August 2, 2016 6:26 AM IST
കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ‘വിചാരണ ചെയ്യപ്പെടുന്ന ഇസ്ലാം’ എന്ന വിഷയത്തിൽ സെമിനാർ ഓഗസ്റ്റ് അഞ്ചിനു (വെള്ളി) വൈകുന്നേരം ഏഴിന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

സംഗമത്തിൽ ഫാ. എബി പോൾ, പി.വി. അബ്ദുൽ വഹാബ്, സയിദ് അബ്ദുറഹ്മാൻ, സജീവ് നാരായണൻ (സാരഥി കുവൈത്ത്), ഉല്ലാസ് കുമാർ (എൻഎസ്എസ് കുവൈത്ത്), ടി.കെ. ഷൈജു (കല കുവൈത്ത്), പ്രവീൺ (കേരള അസോസിയേഷൻ), ഫാറൂഖ് ഹമദാനി (കെകെഎംസിസി), അബ്ദുൽ ഫത്താഹ് തയ്യിൽ (കെകെഎംഎ), എം.ടി. മുഹമ്മദ് (ഐഐസി) തുടങ്ങി പ്രമുഖർ സംസാരിക്കും.

ആഗോള ഭീകരത, നവസലഫിസം, ബഹുസ്വരതയിലെ ന്യൂനപക്ഷ ജീവിതങ്ങൾ തുടങ്ങിയ സംജ്‌ഞകൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ വർത്തമാനകാല ആഗോള ദേശീയ രാഷ്ര്‌ടീയത്തിന്റെ കൗശലങ്ങളാൽ യാഥാർഥ്യങ്ങൾ അട്ടിമറിക്കപ്പെടുന്നുവോ? എന്നതിനെ സംബന്ധിച്ചുള്ള സെമിനാറാണ് സംഘടിപ്പിക്കുന്നതെന്നു ഇസ്ലാഹി സെന്റർ പ്രവർത്തക സമിതി യോഗം അറിയിച്ചു.

യോഗത്തിൽ ഐഐസി വൈസ് പ്രസിഡന്റ് വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. നജീബ് സ്വലാഹി, അബ്ദുൽ വഹാബ്, അബ്ദുറഹ്മാൻ, യൂനുസ് സലീം, ഷമീമുള്ള സലഫി, അയൂബ് ഖാൻ, എൻ.കെ. റഹീം, മനാഫ് മാത്തോട്ടം, ബദറുദ്ദീൻ പുളിക്കൽ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ